പെരുമ്പാവൂര്‍: അല്ലപ്ര ഓര്‍ണയില്‍ അസംസ്വദേശിയായ അമ്മയേയും പിഞ്ചുകുഞ്ഞിനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അസം സ്വദേശിനി മഹമൂതയേയും(20), കുഞ്ഞിനേയും കൊലപ്പെടുത്തിയ ഭര്‍ത്താവ് അസം നാഗോണ്‍ ജില്ലയില്‍ അബ്ദുള്‍ ഹക്കീമിനെ(27) ബുധനാഴ്ചയാണ് നാഗാലാന്റിന് നിന്നും പെരുമ്പാവൂരിലെത്തിച്ചത്.
പെരുമ്പാവൂര്‍ സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെയാണ് പ്രതിയെ ഓര്ണ്ണയില് കൊണ്ടുവന്നത്. കൊലചെയ്ത രീതി ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം രാത്രിയില്‍ പ്രതിയോടൊപ്പം ഇറങ്ങിയ ഭാര്യയെ വഴിതെറ്റിച്ച് കാരോടിപാടശേഖരത്ത് എത്തിച്ചു. ചതി മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച മെഹമൂതയെ പിടിച്ച്നിര്ത്തിയശേഷം കൈകള്‍ പിന്നിലാക്കി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. പിന്നീട് മൃതദേഹം പാടശേഖരത്തേക്ക് എടുത്തിട്ടു.
കരയില്വീണ് കരഞ്ഞ പിഞ്ചുകുഞ്ഞിനേയും ഇയാള്‍ അതി ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
പെരുമ്പാവൂര്‍ എസ്ഐമാരായ ഹണി.കെ.ദാസ്, ജയകുമാര്‍, ശിവന്, എഎസ്ഐ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ എ.എം.ലൈല എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: