ന്യൂദല്‍ഹി: അമ്പതിലധികം അവശ്യ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ക്യാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് തുച്ഛമായ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.
വിലകുറച്ച മരുന്നുകളില്‍ ചുമ, പനി, വൈറല്‍ ഫീവര്‍, ഫഌ, ടൈഫോയ്ഡ്, പ്രമേഹം, രക്ത സമ്മര്‍ദം, എച്ച്ഐവി, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുമുണ്ട്. അവശ്യ മരുന്നുകളുടെ ദേശീയ ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അനന്ത ്കുമാര്‍ വ്യക്തമാക്കി.
രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഏറെ പ്രയോജകരമാണ് തീരുമാനം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നതായും മന്ത്രി വ്യക്തമാക്കി.
മരുന്നുകളുടെ ഗുണനിലവാരവും വിലകുറച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുമെന്നും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമേഖല മരുന്നു കമ്പനികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: