കൊച്ചി: വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ ടിവി കമ്പനി നിര്‍മ്മിച്ച പേപ്പര്‍ ഇന്‍സുലേറ്റഡ് കണ്ടക്ടറുകളുടെ ആദ്യവില്പന വ്യവസായ, ഐടി് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കെല് മാനേജിംഗ് ഡയറക്ടര്‍ കെ.ഷംസുദ്ദീന് നല്കി നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ വ്യവസായ വികസന നയത്തിന്റെ ഭാഗമായാണ് ട്രാക്കോ കേബിള്‍ കമ്പനി പുതിയ ഉല്പന്നങ്ങള് വിപണിയിലിറക്കുന്നത്.
വൈവിധ്യവത്കരണത്തിനായി ട്രാക്കോയുടെ ഇരുമ്പനം ഫാക്ടറിയില്‍ ഒരു കോടി രൂപ മുതല്‍മുടക്കി വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്ഫോമറുകള്‍ക്ക് ആവശ്യമായ പേപ്പര്‍ ഇന്സുലേറ്റര് കണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മെഷീനറികള്‍ സജ്ജമാക്കിക്കഴിഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കണ്ടക്ടറുകള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കെല്ലില്‍ നിന്ന് പ്രാരംഭ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ടെല്‍ക് പോലുള്ള മറ്റ് ട്രാസ്ഫോര്‍മര്‍ നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ട്രാക്കോ കേബിള്‍ കമ്പനി ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ്.ശ്യാമള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: