കൊച്ചി: സിബിആര്‍ 650 എഫ് അടക്കം 5 വിഭാഗങ്ങളിലായി 5 പുതിയ മോട്ടോര്‍ സൈക്കിളുകള്‍ ഹോണ്ട ഇന്ത്യന്‍ വിപണിയിലിറക്കി. ന്യൂദല്‍ഹി, മുംബൈ, ബങ്കളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ഒരേ സമയം നടത്തിയ ഹോണ്ട റെവ് ഫെസ്റ്റിലാണ് പുതിയ ബൈക്കുകള്‍ വിപണിയിലിറക്കിയത്.
25,000-ത്തിലേറെ യുവാക്കള്‍ അണിനിരന്ന ആഘോഷ പരിപാടികളില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, താപസി പന്നു എന്നിവര്‍ സംബന്ധിച്ചു. ഹോണ്ടയുടെ പ്രഥമ മേക്ക് ഇന്‍ ഇന്ത്യ പ്രീമിയം സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിളായ 650 സിസി സിബിആര്‍, 110 സിസി മോട്ടോര്‍ സൈക്കിളായ ലിവോ, 160 സിസി സിബി ഹോണറ്റ് – 160 ആര് എന്നിവയാണ് വിപണിയിലിറക്കിയത്. മോഷണം തടയാനുള്ള ഇഗ്നീഷ്യന്‍ സെക്യൂരിറ്റി സിസ്റ്റം ഹോണ്ട സിബിആര്‍ 650 എഫിന്റെ പ്രത്യേകതയാണ്. കൊച്ചി ഇവിഎം ഹോണ്ടയില്‍ സിബിആര്‍ 650 എഫിന്റെ ബുക്കിങ് ആരംഭിച്ചു.
ഹോണ്ട റെവ്ഫസ്റ്റിനോടനുബന്ധിച്ച് ഇറ്റാലിയന്‍ വസ്ത്ര ബ്രാന്റായ ഗാസുമായുള്ള ഹോണ്ടയുടെ ഇന്ത്യയിലെ സഹകരണത്തിനും തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: