Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബാലമന്ദിരത്തിലെ ദേവാംഗന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 07:47 pm IST
in Lifestyle

മാതാപിതാക്കളാല്‍ കൈവിട്ട കുരുന്നുകള്‍ക്ക് ഈശ്വരനാണ് തുണ. ഇത്തരത്തിലുള്ള ഈശ്വരേശ്ച ഭഗവാന്‍ ചിലരിലൂടെ നടപ്പാക്കുന്നു. അത്തരത്തിലൊരു സ്ഥാപനമുണ്ട് വയനാട്ടില്‍. മാനന്തവാടിക്കടുത്ത് തോണിച്ചാലിലെ പഴശ്ശി ബാലമന്ദിരം. പരാധീനതകള്‍ക്കുനടുവിലും ചിട്ടയോടെ ഈശ്വരേശ്ച ഇവര്‍ നടപ്പാക്കിവരുന്നു. ഇവിടെ ഏവര്‍ക്കും അനുകരണീയമായ ഒരു മാതൃകയുണ്ട്. കുരുന്നുകള്‍ക്ക് അമ്മയാണവര്‍. ശ്രദ്ധിച്ചാല്‍ അന്നപൂര്‍ണ്ണേശ്വരിയും യോഗിനീമാതാവും വല്യമ്മയുമെല്ലാം അവര്‍ തന്നെയെന്നു ബോധ്യമാവും. നാമധേയം യു.ലളിതാംബിക. നാട്ടുകാര്‍ക്കും സ്വയംസേവകര്‍ക്കും ചേച്ചിയാണിവര്‍.

നിസ്വാര്‍ത്ഥ സേവനം

1985 ല്‍ ആണ് ചേച്ചി ബാലമന്ദിരത്തില്‍ എത്തുന്നത്. വയസ് 35. സംഘപരിവാര്‍ ബന്ധം, വിശ്വഹിന്ദുപരിഷത്ത് കാര്യകര്‍ത്താക്കളിലൂടെ ചേച്ചിയെ ഇവിടെ എത്തിക്കുകയായിരുന്നു. നിസ്വാര്‍ത്ഥസേവനത്തിന്റെ 30 വര്‍ഷങ്ങള്‍. ഒരു ചില്ലിക്കാശുപോലും പ്രതിഫലം വാങ്ങിയിട്ടില്ല. തീര്‍ത്തും ഒരു യോഗിനീമാതാവുതന്നെ. കേരളത്തില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള 62 സ്ഥാപനങ്ങളുണ്ട്. ഇത്രയുംകാലയളവില്‍ ഒരേ സ്ഥാപനത്തില്‍ സേവന മനസ്‌ക്കതയോടെ പ്രവര്‍ത്തിച്ചവര്‍ മറ്റാരുമില്ലെന്നുതന്നെ പറയാം.

ഓടിട്ട ഒരു ചെറിയ കെട്ടിടമായിരുന്നു ബാലമന്ദിരം. വൈദ്യുതി ഇല്ല, വെള്ളമില്ല, പരാധീനതകള്‍ മാത്രം. നൂറ് മീറ്റര്‍ കുന്നിറങ്ങി നെല്‍വയലില്‍നിന്നുവേണം വെള്ളം കോരാന്‍. 1988 വരെ മറ്റാരുടേയും സഹായമില്ലാതെ സ്വന്തമായി വെള്ളംകോരി കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം നല്‍കി, വസ്ത്രം ഉടുപ്പിച്ച്, പച്ചക്കറി നനച്ച്, നെല്ല് പുഴുങ്ങികുത്തി അങ്ങനെ അങ്ങനെ…… യാതനയുടെ നീണ്ട മൂന്ന് വര്‍ഷം. എന്നാല്‍ കുരുന്നുകളുടെ ചുണ്ടിലെ പാല്‍പ്പുഞ്ചിരി കണ്ടാല്‍ ചേച്ചി എല്ലാം മറക്കും.

ആര്‍ദ്രമീ ജീവിതം

1986 ആഗസ്റ്റ് 22. ചേച്ചി ഇന്നും ആ ദിനം ഓര്‍മ്മിക്കുന്നു. കോളിംഗ്‌ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറക്കാതെ ജനാലവഴി പുറത്തേക്ക്. മൂന്ന് ആളുകള്‍, ഒരാളുടെ കൈയില്‍ ഒരു പൊടിക്കുഞ്ഞുമുണ്ട്. ഉടനെതന്നെ മാനേജര്‍ ബാലചന്ദ്രേട്ടനെ വിവരമറിയിച്ചു. കൂടെ വന്നവരിലൊരാള്‍ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനാണെന്ന് പറഞ്ഞു.  അമ്മ ഉപേക്ഷിച്ചുപോയ 13 ദിവസം പ്രായമുള്ള കുഞ്ഞാണത്. അച്ഛന്‍ ഹൃദ്‌രോഗി. കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ല. ചേച്ചി പിന്നെ ഒന്നും ആലോചിച്ചില്ല. പരാധീനതകള്‍ക്കിടയില്‍ അവനേയും ഏറ്റുവാങ്ങി. പാല്‍ കൊടുത്താല്‍ ഛര്‍ദിക്കും. രാവിലെതന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. പിന്നെ നീണ്ട പ്രാര്‍ത്ഥന. ബാലമന്ദിരം ഒന്നാകെ അവനുവേണ്ടി കേണു. മരുന്നും ഭക്ഷണവുമായി പത്ത് നാളുകള്‍. കുഞ്ഞിന്റെ നിലയില്‍ നേരിയ പുരോഗതി. പതുക്കെപ്പതുക്കെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അച്ഛനും അമ്മയുമെല്ലാം ലളിതാംബികചേച്ചിയായി. ഒന്നരക്കൊല്ലത്തെ ചികിത്സ അവനെ മറ്റ്  കൂട്ടുകാരോടൊപ്പമെത്തിച്ചു. ഇന്ന് അവന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആണ്. എല്ലാ വിശേഷദിവസങ്ങളിലും അമ്മയ്‌ക്ക് കോടിയുമായി അവനെത്തും.

ഓം നമ സച്ചിദാനന്ദ

പ്രഭാതത്തിലെ ഏകാത്മതാ സ്‌തോത്രത്തോടെ ബാലമന്ദിരം ഉണരും. പിന്നെ പ്രഭാതകൃത്യങ്ങള്‍. യോഗ, ചുക്കുകാപ്പി, കുളി, അലക്ക് അങ്ങനെപോകുന്നു. നാലാംതരംവരെ ഉള്ളവരുടെ വസ്ത്രം കഴുകല്‍, കുളിപ്പിക്കല്‍ എല്ലാം ചേച്ചിയുടെ ജോലി. ബാലമന്ദിരത്തില്‍ എത്തുന്ന ഭൂരിഭാഗം പേരേയും ചേച്ചിക്കറിയാം. ഒരു ചായ അല്ലെങ്കില്‍ കാപ്പി. പലപ്പോഴും അവലും ബിസ്‌ക്കറ്റുമുണ്ടാകും. ഒരാളെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അവരുടെ രൂപവും ശബ്ദവും ചേച്ചിക്ക് ഹൃദ്യം. ഫോണിലെ ശബ്ദങ്ങളും സുപരിചിതം. പ്രത്യേകിച്ച് സംഘഅധികാരികളുടെ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതിക്ക് കീഴില്‍ 1985 ഒക്‌ടോബര്‍ 23 ആണ് ബാലമന്ദിരം പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍.ബാലചന്ദ്രനാണ് മാനേജര്‍. ഓര്‍ഫനേജ് അസോസിയേഷന്‍ വയനാട് ജില്ലാസെക്രട്ടറി കൂടിയാണ് അദ്ദേഹം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍നിന്നുള്ള നിരവധി കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ ബാലമന്ദിരത്തിന് കഴിഞ്ഞു എന്നകാര്യത്തില്‍ സംശയമില്ല. അതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും ബാലചന്ദ്രേട്ടനും ചേച്ചിക്കും അര്‍ഹതപ്പെട്ടതാണ്. മാനവസേവ മാധവ സേവ എന്ന പ്രപഞ്ചസത്യം സാക്ഷാത്കരിക്കുകയാണിവര്‍. ഇന്ന് 35 വിദ്യാര്‍ത്ഥികള്‍ ബാലാമന്ദിരത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.