ന്യൂദല്‍ഹി: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപോ നിരക്ക് 7.25 ല്‍ തന്നെ നിലനിര്‍ത്തി. റിവേഴ്സ് റിപോ 6.25 ലും കരുതല്‍ ധനാനുപാതം നാലുശതമാനമായി തുടരാനും തീരുമാനമായി.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ ലഭ്യത കുറവുമാണ് പലിശ നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയാറാകാത്തത്. ഈ വര്‍ഷത്തെ മൂന്നാമത്തെ വായ്പ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശ നിരക്ക് കുറക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരും ധനകാര്യമന്ത്രാലയവും അഭിപ്രായപ്പെട്ടിരുന്നത്.
സ്വര്‍ണത്തിന്റെ രൂപത്തില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്നതിന് നല്കി വരുന്ന സ്റ്റാറ്റ്യൂട്ടറി ലിക്വഡിറ്റി റേഷ്യോ (എസ്.എല്‍.ആര്) 21.5 ശതമാനമായും നിലനിറുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: