കൊച്ചി: കന്‍സായ് നെരോലാക് പെയിന്റ്സ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസം 94.03 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 28.8 ശതമാനം കൂടുതലാണിത്. മൊത്തം വിറ്റുവരവ് 9.9 ശതമാനം വര്‍ധിച്ച് 1203.8 കോടി രൂപയുടേതായി.
പെയിന്റ് വിപണിയില്‍ മാന്ദ്യം തുടരുകയാണെങ്കിലും കന്‍സായ് നെരോലാക് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കമ്പനി എംഡി എച്ച്.എം. ഭാരുക പറഞ്ഞു.
പഞ്ചാബില്‍ 180 കോടി രൂപ ചെലവില്‍ 38000 ടണ്‍ വാര്‍ഷിക ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്കി. നേരത്തേ ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്ലാന്റിനു പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: