Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാരിച സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 09:03 pm IST
in Samskriti

അങ്ങിനെചെയ്യുന്നത് എനിക്കിഷ്ടമല്ല. വത്സ എന്റെ കാലുതൊട്ട് ആണയിട്ട് നീ സീതയെ ഗുഹയിലേക്ക് കൊണ്ടുപോവുക. നീ ഒറ്റക്ക് ഇവരെയെല്ലാം കൊല്ലാന്‍ പോന്നവനാണെന്ന് എനിക്കറിയാം. പക്ഷെ ഇവരെയെല്ലാം എനിക്കൊറ്റക്ക് വധിക്കണം എന്നാണ് എന്റെ ആഗ്രഹം. താന്‍ രാമന്റെ ആജ്ഞയനുസരിച്ചു. രാമന്‍ ഒറ്റയ്‌ക്ക് സംഹാരരുദ്രനെപ്പോലെ അരക്കപ്പടയെ നേരിട്ടു.

അതിഘോരമായ യുദ്ധം നടന്നു. രാമസായകമേറ്റ് രാക്ഷസസേന ഒട്ടേറെ ചത്തൊതുങ്ങി. ഇതുകണ്ട് ദൂഷണന്‍ സ്വന്തം സേനയുമായി രാമനോടെതിരിട്ടു. രാമന്‍ അവന്റെ കൈകളെടുത്തു. അവന്‍ താഴെ മറിഞ്ഞുവീണു. അവന്റെ സൈന്യങ്ങളെ രാമന്‍ അരിഞ്ഞുതള്ളി. ഇതുകണ്ട് ത്രിശിരസ്സ് രാമനോട് നേരിട്ടു. അവന്റെ ആയോധനപാടവത്തെ രാമന്‍ അഭിനന്ദിച്ചു. അവസാനം പതന്നാലമ്പുകള്‍ അവന്റെ നെഞ്ചിലേക്ക് പ്രയോഗിച്ച് രാമന്‍ അവനേയും വധിച്ചു.

ഇതുകണ്ട് ഖരന് ഉള്ളില്‍ ഭയം ജനിച്ചെങ്കിലും രാമനുമായി ഖരന്‍ ഘോരമായിത്തന്നെ അടരാടി. അതൊരു മഹായുദ്ധം തന്നെയായിരുന്നു. അസ്ത്രപ്രത്യസ്ത്രങ്ങളും മഹാസ്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും പരസ്പരം പ്രയോഗിച്ചു. അന്തരീക്ഷം അസ്ത്രാവൃതമായി ഇതിനിടയ്‌ക്ക് ഖരന്‍ രാമന്റെ വില്ല് ഖണ്ഡിച്ചുകളഞ്ഞു. രാമന്‍ നിരായുധനായി. പക്ഷെ അഗസ്ത്യമഹര്‍ഷി സമ്മാനിച്ചതും മഹര്‍ഷിയില്‍ തന്നെ നിക്ഷിപ്തമായിരുന്നതുമായ ചാപബാണ തൂണീരങ്ങള്‍ രാമന്റെ കയ്യില്‍ പ്രത്യക്ഷമായി.

പരശുരാമദത്തമായ വൈഷ്ണവതേജസ്സ് രാമനില്‍ പൂര്‍വാധികം പ്രകാശിച്ചു. രാമബാണമേറ്റ് തേരുതകര്‍ന്നു. ഖരന്‍ ഗദയുമായി നിലത്തുനിന്നു. അവന്‍ രാമനുനേരെ ഗദ പ്രയോഗിച്ചു. അന്തരീക്ഷത്തില്‍ വെച്ചുതന്നെ രാമന്‍ അതിനെ ശരംകൊണ്ട് പൊടിച്ചുകളഞ്ഞു. അവസാനം ഇന്ദ്രദത്തമായ ഒരു ശരമെയ്ത് രാമന്‍ ഖരനെ നിഗ്രഹിച്ചു. അങ്ങിനെ അരയാമംകൊണ്ട് അതായത് മൂന്നേമുക്കാല്‍ നാഴികകൊണ്ട് ഖരദൂഷണത്രിശരസ്സാദികളേയും പതിനാലായിരം സൈന്യത്തേയും രാമന്‍ ഏകനായി കാലപുരിക്കയച്ചു.

രാമന്‍ രാക്ഷസരെ സൈന്യത്തോടുകൂടി കാലപുരിക്കയച്ചുകഴിഞ്ഞപ്പോള്‍ സീതയേയും കൂട്ടി താന്‍ ഉടജത്തിലെത്തി. ശത്രുസംഹാരം ചെയ്‌തെത്തിയ ഭര്‍ത്താവിനെ സീത പരിരംഭണം ചെയ്തു. സീതാദേവിയുടെ പ്രഥമ ശുശ്രൂഷകള്‍ കൊണ്ടും ലക്ഷ്മണന്റെ വിദഗ്‌ദ്ധ പരിചരണങ്ങള്‍കൊണ്ടും രാമന്‍ പൂര്‍ണ്ണ വിശ്രാന്തനായി.

ഖരഭൂഷണത്രിശിരാക്കള്‍ മൃത്യുവരിച്ച വിവരം മുനിമാരെ അറിയിക്കാനായി രാമന്‍ തന്നോടു പറഞ്ഞു. ഈ വിവരമറിഞ്ഞപ്പോള്‍ ഏതായാലും രാക്ഷസരുടെ നാശം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് മുനിമാര്‍ പരസ്പരം പറയാന്‍ തുടങ്ങി. രാക്ഷസരുടെ മായാപ്രവര്‍ത്തികളുടെ പ്രഭാവം രാമാദികള്‍ക്ക് ഏല്കാതിരിക്കാനായി അവര്‍ അംഗുലീയം, ചൂഡാരത്‌നം, കവചം എന്നിവ കൊടുത്തുവിട്ടു. രാമന്‍ അതില്‍ അംഗുലീയത്തെ താന്‍തന്നെ സ്വീകരിക്കുകയും ചൂഡാരത്‌നത്തെ സീതയ്‌ക്കു നല്‍കുകയും കവചം ലക്ഷ്മണന് നല്‍കുകയും ചെയ്തു.

രാവണചാരനായ അകമ്പനന്‍ ഖരദൂഷണാദികളും പതിന്നാലായിരം സൈന്യങ്ങളും വധിക്കപ്പെട്ട വൃത്താത്തം ലങ്കയിലെത്തി രാവണനെ അറിയിച്ചു. ഇതുകേട്ട രാവണന്‍ രാമനിഗ്രഹത്തിന് ചാടിപ്പുറപ്പെടാന്‍ തയ്യാറായി. ഇതുകണ്ട അകമ്പനന്‍ രാവണനോട് പറഞ്ഞു. മഹാരാജാവേ, രാമന്‍ അസ്ത്രവിദ്യയില്‍ നിപുണനും, മഹാബലവാനും പരാക്രമിയുമാണ്. ദേവാസുരന്മാര്‍ ഒന്നിച്ചെതിര്‍ത്താലും രാമനെ കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാമനെ കൊല്ലണമെങ്കില്‍ ഞാന്‍ ആലോചിച്ചിട്ട് ഒറ്റ മാര്‍ഗ്ഗമേ കാണുന്നുള്ളു. രാമപത്‌നിയായ സീത രാമനോടൊത്തുണ്ട്. രത്‌നാഭരണവിഭൂഷിതയായ വിശ്വസുന്ദരി. അങ്ങ് വനത്തില്‍ ചെന്ന് ചതിയോ വഞ്ചനയോ കാപട്യമോ ബലമോ പരാക്രമമോ ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് സീതയെ അപഹരിച്ചുകൊണ്ടുപോരണം.

സീതാവിരഹം നടന്നാല്‍ രാമന്‍ പ്രാണത്യാഗം നിശ്ചയമായും ചെയ്തുകളയും. രാവണന് ഈ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. പിറ്റേന്നുതന്നെ മാരീചനെ സമീപിച്ചു. താടകാപുത്രനായ മാരീചനോട് ഈ കാര്യനിര്‍വഹണത്തിനായി രാവണന്‍ സഹായമഭ്യര്‍ത്ഥിച്ചു. രാമലക്ഷ്മണന്‍മാരുടെ പേരുകേട്ടപ്പോഴെ മാരീചന് ഭയമായി. രാവണന്റെ അഭ്യര്‍ത്ഥന കേട്ട മാരീചന്‍ ചോദിച്ചു. നിനക്കീ കെട്ട ഉപായം ആരാണ് പറഞ്ഞുതന്നത്? ശ്രീരാമന്‍ ഒരു മദയാനയാണ് ശരിക്കും പറഞ്ഞാല്‍ അക്രമാസക്തനായ ഒരു സിംഹം. ഉറങ്ങുന്ന സിംഹത്തെ ഉണര്‍ത്തുന്നത് ശരിയല്ല. സര്‍വനാശകരമായ ഇത്തരം ഉദ്യമത്തിന് ഒരിക്കലും മുതിരരുത്. നിനക്ക് ഈ ഉപായം പറഞ്ഞുതന്നവന്‍ നിന്റെ ശത്രുവാണ്. നീ ലങ്കയ്‌ക്കുതന്നെ മടങ്ങിപ്പോകുക. രാവണന്‍ മാരീചന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ലങ്കയിലേക്ക് മടങ്ങിപ്പോയി.

(തുടരും)

രാമപാദങ്ങളില്‍-113

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.