കൊച്ചി: തമിഴ്നാട് ഒഫ്താല്‍മിക് അസോസിയേഷന് വാര്‍ഷിക കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്നുള്ള റെറ്റിന സര്‍ജറി വിദഗ്ധന്‍ ഡോ: റമീസ് എന്‍ ഹുസൈന് അംഗീകാരം. ദൃഷ്ടിപടലത്തിലെ (റെറ്റിന) ദ്വാരങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ശാസ്ത്ര പഠനങ്ങള്‍ക്കാണ് പുരസ്കാരം.
റെറ്റിനയിലെ ദ്വാരങ്ങള്‍ ഭേദമാക്കുന്ന ശസ്ത്രക്രിയയുടെ ഫലപ്രാപ്തി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്‍കൂട്ടി നിര്‍ണയിക്കുന്നത് സംബന്ധിച്ചാണ് പഠനങ്ങള്‍ നടന്നത്. കൊച്ചി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശസ്ത്രക്രിയാ വിദഗ്ധനായിരുന്ന ഡോ: റമീസ് റെറ്റിന ചികിത്സാരംഗത്തെ ശാസ്ത്ര പഠനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: