കൊച്ചി: മോട്ടോറോളയുടെ മോട്ടോ ജി തേര്‍ഡ് ജനറേഷന് ഫോണ്‍ വിപണിയിലെത്തി. ഫ്ളിപ് കാര്‍ട്ടില്‍ ലഭിക്കും.1 ജിബി റാമോടുകൂടിയ 8 ജിബി സ്റ്റോറേജ് 11,999 രൂപ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് 12,999 രൂപ എന്നിങ്ങനെയാണ് വില.
4 ജി എല്‍ടിഇ സ്പീഡ്, 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്ന ബാറ്ററി, ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് മോട്ടോ അസിസ്റ്റ്, മോട്ടോ ആക്ഷന്‍സ്, മോട്ടോ ഡിസ്പ്ലേ എന്നീ സോഫ്റ്റ്വെയറുകള്, ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 410 പ്രോസസര്‍, ക്വാഡ്കോര്‍ സിപിയു, 5എംപി ഫ്രണ്ട് കാമറ എന്നിവയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: