കൊച്ചി: ഹെപ്പറ്റൈറ്റിസിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ആസ്റ്റര്‍ മെഡ്സിറ്റി ഓഗസ്റ്റ് 5ന് സൗജന്യ കരള്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ഹെല്‍ത്ത് ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രേഷനും കണ്‍സല്‍ട്ടേഷനും സൗജന്യം.
ഹെപ്പറ്റൈറ്റിസ് ബി, സി, കരള്‍വീക്കം, സിറോസിസ് എന്നീ രോഗനിര്‍ണ്ണയത്തിനുള്ള രക്തപരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും ഗാസ്ട്രോ എന്ററോളജി ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ആഗ്രഹിക്കുന്നവര്‍ ഗാസ്ട്രോ ഡിപ്പാര്‍ട്ട്മെന്റില്‍ എത്തണം. സമയം രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: