കൊച്ചി: ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനികളിലൊന്നായ ടേബ്ള്‍സ് ഫുഡ് കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ സൂപ്പര്‍ പ്രീമിയം ഐസ്ക്രീം സ്റ്റോര്‍ ശൃംഖല തുടങ്ങുന്നതിനായി അവരുടെ ഫ്രാഞ്ചൈസര്‍ കഹാല ഫ്രാഞ്ചൈസിംഗുമായി മാസ്റ്റര്‍ ഫ്രാഞ്ചൈസ് കരാറിലൊപ്പുവെച്ചു.
2019-ഓടെ ഭാരതത്തില്‍ 40-ഉം ശ്രീലങ്കയില്‍ 5-ഉം സ്റ്റോറുകള്‍ തുടങ്ങും. ഇതിലാദ്യത്തേത് കൊച്ചി ലുലുമാളില്‍ നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫിലിപ്പീന്‍സ്, സൈപ്രസ്, യുഎഇ, കുവൈറ്റ്, ഖത്തര്‍, ട്രിനിഡാഡ്, നൈജീരിയ, ഈജിപ്റ്റ് , ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള 26 രാജ്യങ്ങളിലായി നിലവില്‍ 300-ഓളം ഇടങ്ങളില്‍ കോള്‍ഡ് സ്റ്റോണ്‍ ക്രീമറി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വരുംവര്‍ഷങ്ങളില്‍ ഭാരത ഉപഭൂഖണ്ഡത്തിലും ജിസിസി രാജ്യങ്ങളിലും വ്യാപിപ്പിക്കാനാണ് ടേബ്ള്‍സ് ഫുഡ്കമ്പനി ലക്ഷ്യമിടുന്നത്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി കോള്‍ഡ് സ്റ്റോണ്‍ ക്രീമറി ബിസിനസില്‍ കമ്പനി 75-85 കോടി രൂപ മുതല്‍മുടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: