കൊച്ചി:‘ഭക്ഷ്യോത്പന്ന നിര്‍മ്മാണ-വിതരണ മേഖലയിലെ പ്രമുഖരായ പ്രിയം ബ്രാന്‍ഡ് റീലോഞ്ച് ചെയ്യുവാന്‍ ഒരുങ്ങുന്നു. കൊച്ചിയില്‍, കാക്കനാടിനടുത്ത് പള്ളിക്കരയില്‍, സ്വന്തം നിര്‍മ്മാണ സൗകര്യത്തിനൊപ്പം 1987-ലാണ് പ്രിയം ആരംഭിച്ചത്. 2014-ല്‍ അബുദാബി ആസ്ഥാനമായുള്ള കെ.ആര്.സി ഇന്റര്‍നാഷണല്‍ ഈ ബ്രാന്‍ഡ് ഏറ്റെടുത്തു.
ഇന്‍സ്റ്റന്റ് പാല് പായസം മിക്സ് എന്ന പുതിയ ഉത്പന്നം പ്രിയം ഇന്നലെ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെ.ആര്.സി ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. മുഹമ്മദ് സമീര്‍ സിനിമാനടി അനുശ്രീ നായര്‍ക്ക് ഉത്പന്നം കൈമാറി ലോഞ്ചിംഗ് നിര്‍വഹിച്ചു. പ്രിയം കോണ്ടിമെന്റ്സ് ബിസിനസ് ഹെഡ് സുനില്‍ പി. കൃഷ്ണന് സന്നിഹിതനായിരുന്നു.
അബുദാബി ആസ്ഥാനമായുള്ള കെ.ആര്.സി ഇന്റര്‍നാഷണലിന് പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡുകളായ പ്രിയം, കൗള, കോകോസ്, എഡിമെയ്റ്റ് എന്നിവ സ്വന്തമായുണ്ട്. ഹോസ്പിറ്റാലിറ്റി, സുരക്ഷാ ഉല്‍പ്പന്നങ്ങള്‍, പ്രിന്റിംഗ്, റീടെയില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് മേഖലകളിലും ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: