കൊച്ചി: ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇ-ഹെല്‍ത്ത് ഐടി പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍, കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ സംരക്ഷണ വകുപ്പ്, എച്ച്പി എന്റര്‍പ്രൈസസ് സര്‍വീസസിനെ നിയോഗിച്ചു. ആതുര സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷനുകള്‍ ഡോക്ടര്‍മാരെ സഹായിക്കും.
സംസ്ഥാനത്തെ 33 ദശലക്ഷം ജനങ്ങളുടെ ആരോഗ്യസംരക്ഷണ ചുമതല സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനാണ്. 1000-ലേറെ പിഎച്ച്സികളും, 200 ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 1250-ലേറെ ആതുര ചികിത്സാ കേന്ദ്രങ്ങളാണ് പ്രസ്തുത വകുപ്പിന്റെ കീഴിലുള്ളത്. ഇവയെ ബന്ധിപ്പിക്കുന്ന ഒരു റോഡ് മാപ്പിലൂടെ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാക്കാനാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എച്ച്പിയെ തെരഞ്ഞെടുത്തത്. ഓരോ രോഗിയുടേയും സമ്പൂര്‍ണ വിവരങ്ങള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റോക്കോര്‍ഡ് (ഇഎംആര്‍) ആക്കി മാറ്റും.
ഇ-ക്ലിനിക്കല്‍ സംവിധാനമാണ് മറ്റൊന്ന്. ഇലക്ട്രോണിക് മെഡിക്കല്‍ റോക്കോര്‍ഡിംഗ് ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ കുറിപ്പടി, ഓണ്‍ലൈന്‍ ഡയഗ്നോസ്റ്റിക്സ്, ഇമേജിംഗ് സര്‍വീസ്, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്ന ഡിസീസ് സര്‍വയലന്‍സ് ഡെമോഗ്രാഫിക് ഡാറ്റാ, മെഡിക്കല്‍ റിസര്‍ച്ച് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: