കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 കുറഞ്ഞ് 18,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയായി. രാജ്യന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.
അഞ്ചര വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം ചേരാനിരിക്കെയാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന്റെ വില ഇടിയാന്‍ ഇടയാക്കിയത്.
2009നു ശേഷം ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞു വരികയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: