തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ നാലാമത് ഡയറക്ടറായി ഡോ. ആശാ കിഷോര്‍ ചുമതലയേറ്റപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു നടന്നു കയറ്റമായി. ശ്രീചിത്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടറെന്ന ബഹുമതിയാണ് ഈ ചരിത്രനേട്ടത്തിലൂടെ ആശ സ്വന്തമാക്കിയത്. കേവലം സര്‍വീസ് പരിഗണിച്ചുള്ള സ്ഥാനക്കയറ്റമല്ല ഈ ഡയറക്ടര്‍പദവി. കഠിനാദ്ധ്വാനത്തിനും ദൃഢനിശ്ചയത്തിനും ലഭിച്ച അംഗീകാരമായിരുന്നു. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ വിദഗ്ധ കമ്മിറ്റിയാണ് ഓപ്പണ്‍ പോസ്റ്റായ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.
വളരെ കടുത്തപരീക്ഷകളിലൂടെ കടന്നാല്‍ മാത്രമേ ഈ പദവി ലഭിക്കുകയുള്ളൂ.
60 വയസില്‍ താഴെ പ്രായമുള്ള, ഭാരതത്തിലും വിദേശത്തും ജോലിചെയ്യുന്ന ഭാരതീയ പൗരത്വമുള്ള ഡോകടര്‍മാരെയാണ് പരിഗണിക്കുന്നത്. 20 വര്‍ഷം തുടര്‍ച്ചയായി സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരിക്കണം. അതില്‍ അക്കാഡമിക് തലത്തിലും ഗവേഷണമികവിലും ഉള്ള മികച്ച പ്രകടനവും പരിഗണിക്കും. ഈ തസ്തികയ്‌ക്ക് അപേക്ഷിച്ച ഭാരതത്തിലും വിദേശത്തുമുള്ളവരില്‍ നിന്ന് അവസാന റൗണ്ടില്‍ 12 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. അതില്‍നിന്നാണ് മികവും ഗവേഷണ പാടവവും പരിഗണിച്ച് ഡയറക്‌റായി തെരഞ്ഞെടുത്തതെന്ന് ആശാ കിഷോര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. സേവനത്തിന്റെ മികവിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ കാലാവധി പുതുക്കി നല്‍കാന്‍ വിദഗ്‌ദ്ധസമിതിക്ക് അധികാരം ഉണ്ടായിരിക്കും.
ചലന വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കുള്ള രാജ്യത്തെ ആദ്യ സമഗ്ര പരിചരണ കേന്ദ്രം ശ്രീചിത്രയില്‍ ആരംഭിച്ചത് ഡോ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ന്യൂറോളജി പ്രൊഫസറായിരിക്കെ ഡോ. ആശ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡിഎം ബിരുദവും നേടി. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നു ചലന വൈകല്യങ്ങള്‍ സംബന്ധിച്ച ചികില്‍സയില്‍ പരിശീലനം നേടിയ രാജ്യത്തെ ആദ്യ ന്യൂറോളജിസ്റ്റുകളില്‍ പ്രമുഖയാണ്.
1999 ല്‍ യുഎസ്എയിലെ എമറി സര്‍വകലാശാലയില്‍നിന്ന് ചലന വൈകല്യങ്ങള്‍ക്കുള്ള ന്യൂറോ സ്റ്റിമുലേഷന്‍ ചികിത്സയിലും വിദേശത്തു നിന്നു പരിശീലനം നേടി. ന്യൂറോളജി, ജെനറ്റിക്‌സ് വിഭാഗങ്ങളില്‍ ഏറെ രാജ്യാന്തര ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കി. വേള്‍ഡ് ഫെഡറേഷന്‍ ഒഫ്‌ന്യൂറോളജിയിലെ സയന്റിഫിക് കമ്മിറ്റി അംഗം, ചലനവൈകല്യ സൊസൈറ്റിയുടെ ഏഷ്യന്‍ ഓഷ്യാനിയന്‍ സെക്ഷന്‍ കമ്മിറ്റി അംഗം,ഗവേഷകര്‍ക്കുള്ള വഴികാട്ടി എന്നീ നിലകളില്‍ കര്‍മ്മനിരതയാണ് ഇവര്‍.
തിരുവനന്തപുരത്ത് സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്ന ഡോ. വല്യത്താന്റേത് നേരിട്ടുള്ള നിയമനമായിരുന്നു. തുടര്‍ന്ന് ഡോ. കെ. മോഹന്‍ദാസും ഡോ. രാധാകൃഷ്ണനുമാണ് സയറക്ടര്‍മാരായിരുന്നത്.
ശ്രീനാരായണാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ എന്‍. സതിയുടെയും പരേതനായ ഡോ. പി. വിജയരാഘവന്റെയും മകളാണ്. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്യാപ്റ്റന്‍ എസ്.വൈ. കിഷോറാണു ഭര്‍ത്താവ്. ഏകമകള്‍ അമേരിക്കയില്‍ എംഎസിനു പഠിക്കുന്നു. ഭര്‍ത്താവ് അരുണ്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: