കളമശ്ശേരി: കളമശ്ശേരി നഗരസഭയിലെ കങ്ങരപ്പടിയിലും മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞു. കങ്ങരപ്പടിയിലെ മൊബൈല്‍ടവര്‍ നിര്‍മ്മാണം തുടങ്ങാന്‍ പോകുന്നതറിഞ്ഞ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടവര്‍ നിര്‍മ്മാണം തടഞ്ഞത്.
കഴിഞ്ഞദിവസം സാലീസ് റോഡിനരികിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞിരുന്നു. ഇന്നലെ രാവിലെയാണ് കരാറുകാരനും തൊഴിലാളികളും മൊബൈല്‍ടവര്‍ നിര്‍മ്മാണത്തിനെത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പോലീസുകാര്‍ തിരിച്ചുപോയി. പിന്നീട് 11 മണിയോടെ കൂടുതല്‍ പോലിസെത്തിയെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തുകയായിരുന്നു.
ജനവാസ മേഖലയില്‍ മൊബൈല്‍ടവര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്നുപറഞ്ഞായിരുന്നു സമരം. ആക്ഷന്‍ കമ്മിറ്റി ‘ഭാരവാഹികളായ പി.കെ. ഇബ്രാഹിം, വേണു പല്ലങ്ങാട്, കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ ലിസി കാര്ത്തികേയന്, കോയാന്പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: