ആലപ്പുഴ: ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങി. സൗജന്യ റേഷന്‍, പഞ്ഞമാസ സഹായധനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും ലംപ്സംഗ്രാന്റും എന്നിവ ഇപ്പോഴും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഫിഷറീസ് ബോട്ടുതൊഴിലാളികള്‍, പീലിങ്് തൊഴിലാളികള്‍, ഐസ് ഫാക്ടറി തൊഴിലാളികള്‍ മറ്റ് അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് എല്ലാവര്‍ഷവും ട്രോളിങ് നിരോധനകാലയളവില്‍ സൗജന്യറേഷന് നല്‍കുന്നത്.
ഫിഷറീസ് ഓഫീസുകള്‍ വഴിയാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ ഓഫീസുകള്‍വഴി സൗജന്യറേഷന് നല്‍കാനുള്ള യാതൊരു നടപടിക്രമങ്ങളും നടത്തിയില്ല. ഇതുകൂടാതെ പഞ്ഞമാസ ധനസഹായ വിതരണവും തടസപ്പെട്ടു. ട്രോളിങ് നിരോധന കാലയളവും മണ്‍സൂണും കണക്കിലെടുത്താണ് ക്ഷേമനിധിയില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിപ്രകാരം ആനുകൂല്യം നല്കിവന്നിരുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഗുണഭോക്താക്കളായ തൊഴിലാളികളുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും വിഹിതമുള്‍പ്പെടെ 1800 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇത്തവണ ഇത് 2700 രൂപയാക്കി വര്‍ധിപ്പിച്ചു. ഗുണഭോക്താക്കള്‍ 900 രൂപയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 900 രൂപ വീതവും അടക്കണം. ഇതില്‍ തൊഴിലാളി വിഹിതമായ ഏകദേശം 36 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. അതിനാല്‍ ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യവിതരണം നിലച്ചു.
അധ്യയനവര്‍ഷം തുടങ്ങി രണ്ട് മാസമായിട്ടും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും ലംപ്സംഗ്രാന്റും ഇതുവരെ വിതരണം ചെയ്തിട്ടില്ല. മുന്‍വര്‍ഷത്തെ സ്കോളര്‍ഷിപ്പും കുടിശികയാണ്. 600 രൂപ മുതലുള്ള തുകയാണ് ഓരോ വിദ്യാര്‍ഥിക്കും ഈയിനത്തില്‍ ലഭിക്കേണ്ടത്. ട്രോളിങ് നിരോധന കാലയളവില്‍ ദുരിതമനു‘വിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മക്കളുടെ പഠനച്ചെലവും ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം മത്സ്യത്തൊഴിളികള്ക്ക് ലഭിക്കേണ്ട ഇരുപത്തിയൊന്നോളം ക്ഷേമനിധി ആനുകൂല്യങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: