മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ ശാലയായ വാല്കാംബിയ ഇനി ഇന്ത്യന്‍ കമ്പനിക്ക് സ്വന്തം. വാല്കാമ്പിയയെ 2560 കോടി രൂപയ്ക്ക് ഇന്ത്യന്‍ കമ്പനിയായ രാജേഷ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്.
ന്യൂമോണ്ട് മൈനിംഗ് കോപ്പറേഷനില്‍ നിന്നാണ് രാജേഷ് എക്സ്പോര്‍ട്ട്സ് വാല്കാമ്പിയയെ ഏറ്റെടുത്തത്. ഇതോടെ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 945 ടണ്‍ സ്വര്‍ണം ശുദ്ദീകരിച്ച് 2.36 ലക്ഷം കോടി രൂപയുടെ വരുമാനമാണ് വാല്കാംബി നേടിയത്. പ്രതിവര്‍ഷം 325 ടണ്‍ വെള്ളിയും കമ്പനി ശുദ്ധീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളുള്ള ഇന്ത്യയുടെ വാര്‍ഷിക ഉപയോഗത്തെക്കാള്‍ കൂടുതലാണിത്.
പ്രതിവര്‍ഷം ഏകദേശം 900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ആവശ്യമായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: