ന്യൂദല്‍ഹി: രാജ്യമൊട്ടാകെ സവാള വില ഉയരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ കേന്ദ്രസര്‍ക്കാര്‍ അത് തടയാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി പതിനായിരം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ന്യായവിലക്കടകള്‍ വഴി വിതരണം ചെയ്യാനാണ് ശ്രമം. ഇപ്പോള്‍ ദല്‍ഹിയില്‍ സവാളയ്ക്ക് 40 രൂപയുണ്ട്.
സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നാഫെഡിന് ഉത്തരവ് നല്‍കിക്കഴിഞ്ഞു. വിലക്കയറ്റം തടയാന്‍ നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പല വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആന്ധ്രയിലും കര്‍ണ്ണാടകത്തിലും സവാള വിളവെടുപ്പ് അടുത്ത മാസത്തോടെ ആരംഭിക്കും. ഇതു കൂടിയാകുന്നതോടെ വിലക്കയറ്റം ഒഴിവാകും.ഇക്കുറി നല്ല സവാള ഉല്‍പ്പാദനം ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായ കനത്ത മഴയില്‍ 20 ശതമാനം വിളവ് അഴുകിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: