നാളെ വനവാസത്തിനു പുറപ്പെടുമെന്ന് നാരദന് ശ്രീരാമന്‍ വാക്കുകൊടുത്തതാണ്. എന്നാലിപ്പോള്‍ ദശരഥന്‍ അഭിഷേകം നിശ്ചയിച്ചപ്പോള്‍ യാതൊരു വിസമ്മതവും പറഞ്ഞില്ല. രാമേച്ഛ എന്താണെന്നനിയാന്‍ രണ്ടുതവണ ദശരഥന്‍ രാമനുമായി അഭിഷേകകാര്യം ചര്‍ച്ചചെയ്തു. അപ്പോഴും ഒരു വിസമ്മതവും പ്രകടിപ്പിച്ചില്ല. സന്തോഷത്തോടെ എല്ലാറ്റിനും അനുകൂലിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങുന്നു.
നീയായിരിക്കും രാജ്യഭോക്താവെന്ന് ലക്ഷ്മണനെ സന്തോഷിപ്പിക്കുന്നു. അഭിഷേകത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. നേരം ഒന്നു പുലരണം. അഭിഷേകത്തിനായി സീതാസമേതം വ്രതമെടുക്കുകയും ചെയ്യുന്നു. എന്താണിതിനൊക്കെ അര്‍ത്ഥം? ദേവന്മാര്‍ ആകെ പരിഭ്രാന്തരായി. തനിക്ക് അഭിഷേകം വേണ്ടയെന്നും വനവാസത്തിനു പോകുന്നുവെന്നും പറയാമായിരുന്നില്ലേ? എന്തുകൊണ്ടതു ചെയ്തില്ല? ചിന്തിക്കേണ്ട വിഷയമാണിത്.
എന്തൊക്കെ, ആരൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും നടക്കേണ്ടകാര്യം നടക്കേണ്ട സമയത്തു നടക്കും. ആവശ്യമില്ലാതെ കുലുങ്ങുന്നതെന്തിന്? അതാണ് മഹാത്മാക്കളുടെ ലക്ഷണം. ആത്മാവ് എല്ലാറ്റിനും സാക്ഷിമാത്രമാണ്. ഇവിടെ പരമാത്മാവായ രാമന്‍ സാക്ഷിമാത്രമായിരിക്കുന്നു.
ആ നിമിഷം ഹൃദയം പൊട്ടി മരിക്കും. പിതാവിന്റെ ഹിതം അനുസരിക്കുന്നവനാണ് ഉത്തമപുത്രന്‍. താന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന കൈയേയില്‍ നിന്നാണ് ആപത്തുണ്ടാകാന്‍ പോകുന്നതെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിച്ചതേയില്ല. ഒരുപക്ഷേ ഭരതനെ അറിയിച്ചിരുന്നെങ്കില്‍ രാമന് വനത്തില്‍ പോകാനൊക്കില്ല. അതുകൊണ്ടാണ് ഭരതനെ അറിയിക്കണ്ടായെന്ന് ദശരഥന്റെ മനസ്സില്‍ തോന്നിപ്പിച്ചത്. എല്ലാം രാമേച്ഛ!
(തുടരും)
















