കൊച്ചി: ബന്ധന് ബാങ്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, ഇടപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ശാഖ. ബാങ്കിന്റെ ദേശവ്യാപകമായ പ്രവര്‍ത്തനം ആഗസ്ത് 23 ന് ആരംഭിക്കും.
ദക്ഷിണേന്ത്യയില്‍ 14 ബ്രാഞ്ചുകള്‍ തുറക്കാനാണ് ബാങ്ക് പദ്ധതി. 11,000 കോടി രൂപ ബുക്കും 3,200 കോടി രൂപ മൂലധനവും ഇന്ത്യയില്‍ ഉടനീളം 500-600 ബ്രാഞ്ചുകളും 250 എടിഎം കൗണ്ടറുകളോടും കൂടിയാണ് ബന്ധന് ബാങ്ക് ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ്രശേഖര്‍ ഘോഷ് പറഞ്ഞു. “രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഗസ്ത് 23 ന് കൊല്‍ക്കത്തയില്‍ ബാങ്ക് ഉദ്ഘാടനം ചെയ്യും.
ബോക്സ്:ബന്ധന് ഒരു പുതിയ സംരംഭം
ഭാരതത്തില്‍ ഒരു മൈക്രോഫിനാന്‍സ് അസ്തിത്വം ആഗോള ബാങ്കായി രൂപാന്തരപ്പെടുന്ന ആദ്യ സംഭവമാണ് ബന്ധന് ബാങ്ക്. ഇതിന്റെ ആദ്യ രൂപമായ ബന്ധന് ഫിനാന്‍സ് സര്‍വ്വീസസ് ലിമിറ്റഡ് സ്ത്രീകളെ ശാക്തീകരിക്കുക വഴി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് പ്രബലമായ സംഭാവനകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2001 ല്‍ ആരംഭിച്ചു.
റിസര്‍വ്വ് ബാങ്കില്‍ നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ 2,022 ബ്രാഞ്ചുകളുടെ ശൃംഖലകളിലൂടെ 22 സംസ്ഥാനങ്ങളിലുണ്ട്. 18,000 ത്തോളം തൊഴിലാളികളുള്ള ബന്ധന് 6.7 ദശലക്ഷം സ്ത്രീകള്‍ക്ക് സേവനം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: