കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ്(ഐഐഎ) കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളാ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായത്തോടെ സ്റ്റാര്‍ട്അപ് വില്ലേജുകള്‍ സ്ഥാപിക്കുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തുടക്കമിടുന്നതെന്ന് ഐഐഎ കേരളാ ചാപ്റ്റര്‍ ചെയര്മാന് ബി.ആര്. അജിത് പറഞ്ഞു. 50 ഓളം യുവ ആര്ക്കിടെക്റ്റുകള്ക്കായുള്ള സൗകര്യങ്ങളാണ് ഓരോ സ്റ്റാര്‍ട്അപ് വില്ലേജിലും ഒരുക്കുക.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് സെന്ററുകളും ഒരു വീടെങ്കിലും പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കും. 500 ചതുരശ്ര അടിയില്‍ താഴെയുള്ള പരിസ്ഥിതി സൗഹൃദ വീടുകളാണ് വ്യക്തികളോ, സര്‍ക്കാരോ ലഭ്യമാക്കുന്ന ഭൂമിയില്‍ പണിയുക.
പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ പണിതു നല്കുന്ന പരിസ്ഥിതി സൗഹൃദ വീടുകള്‍ക്ക് ഐഐഎ സെന്ററുകളുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഐഐഎ കേരളാ ചാപ്റ്ററിന്റെ 2015-2017 വര്‍ഷങ്ങളിലെ ഭാരവാഹികള്‍ 26ന് സ്ഥാനമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: