ന്യൂദല്‍ഹി: സാമൂഹ്യ സേവനത്തിന്റെ പേരില്‍ ശേഖരിച്ച എന്‍ജിഒ പണം ദുരുപയോഗം ചെയ്ത കേസില്‍ ടീസ്റ്റ് സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. എന്നാല്‍, അവര്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വാദിച്ച് സിബിഐ അപേക്ഷയെ എതിര്‍ത്തു.
മുംബൈ സിബിഐ കോടതി ഇരുവരുടെയും അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഇതിനു പുറമേയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അവര്‍ കോടതിയെ സമീപിച്ചത്. 2009-ല്‍ അമേരിക്കയിലുള്ള ഫോര്‍ഡ് ഫൗണ്ടേഷന്‍ ടീസ്റ്റയും മറ്റും നടത്തുന്ന എന്‍ജിഒയ്‌ക്ക് നല്‍കിയ പണം ദുര്‍വിനിയോഗം ചെയ്തതാണ് കേസ്. സിബിഐ ടീസ്റ്റ ദേശീയ സുരക്ഷയ്‌ക്കുതന്നെ ഭീഷണിയാണെന്ന് കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്‍ജിഒയുടെ പേരില്‍ സമാഹരിച്ച പണം ഇരവരും സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ വിശദീകരിച്ചു. വൈനും വിസ്‌കിയും വാങ്ങാനും ആഡംബര ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആഹാരം കഴിക്കാനും എന്‍ജിഒ പണം ദുര്‍വിനിാേയഗം ചെയ്തു.
റോമിലും പാകിസ്ഥാനിലും നടത്തിയ യാത്രകള്‍ക്കിടെ കേശാലങ്കാരത്തിനും മറ്റും ചെലവിട്ട പണം എന്‍ജിഒയുടെ ഫണ്ടില്‍നിന്നും തിരികെ വാങ്ങിയതായി ഗുജറാത്ത് പോലീസ് കോടതയില്‍ ചൂണ്ടിക്കാട്ടി.അതേ സമയം, തന്നെ ഗുജറാത്ത് സര്‍ക്കാര്‍ മനഃപൂര്‍വം കേസില്‍ കുടുക്കുകയാണെന്ന ടീസ്റ്റയുടെ വാദം സുപ്രീം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: