Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ അപേക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 09:00 pm IST
in Samskriti

അതുല്യ പ്രഭാവന്മാരായ ഈ സഹോദരന്മാരുടെ പെരുമാറ്റം കണ്ട് അവിടെ സന്നിഹിതരായിരുന്നവര്‍ വിസ്മയിച്ചു. അവര്‍ സഹോദരന്മാരെ വാഴ്‌ത്തി. ഭരതനോട് രാമന്റെ വാക്കുകളനുസരിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതുകേട്ടപ്പോള്‍ രാമനും സന്തോഷമായി. പക്ഷെ ഭരതന്‍ വീണ്ടും കൂപ്പുകൈകളോടെ, വിറയാര്‍ന്ന മെയ്യോടെ, ഇടറുന്ന സ്വരത്തില്‍ രാമനോടപേക്ഷിച്ചു. ജ്യേഷ്ഠാ! എന്റേയും, അമ്മയുടേയും അപേക്ഷ സ്വീകരിച്ചാലും. എല്ലാവരും അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവിടുന്ന് രാജ്യഭാരം ഏറ്റെടുത്താലും എന്നു പറഞ്ഞുകൊണ്ട് ഭരതന്‍ വീണ്ടും രാമ പാദങ്ങളില്‍ വീണു.

അനുജനെ എഴുന്നേല്‍പ്പിച്ച് സ്വന്തം മടിയിലിരുത്തിക്കൊണ്ട് രാമന്‍ പറഞ്ഞു. കുമാരാ നിന്റെ വിനയം ജന്മസിദ്ധമാണ് മാത്രമല്ല രാജ്യപരിപാലനത്തിന് നീ ശക്തനുമാണ്. മന്ത്രിമാരോടും പൗരമുഖ്യന്മാരോടും സുഹൃത്തുക്കളോടും ആലോചിച്ച് നീ രാജ്യപരിപാലനം നടത്തുക.

ലക്ഷ്മീശ്ചന്ദ്രാദപേയാദ് വാ ഹിമവാന്‍ വാ ഹിമം ത്യജേത്

അതിയാത് സാഗരോ വേലാം ന പ്രതിജ്ഞാ മഹം പിതു: (അയോദ്ധ്യ 112:18)

ചന്ദ്രപ്രകാശം നഷ്ടമായേക്കാം, ഹിമാലയത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകിപ്പോയേക്കാം, ഭൂമി കടലില്‍ താഴ്ന്ന് പോയേക്കാം. പക്ഷെ അച്ഛന്റെ പ്രതിജ്ഞ ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല. പിന്നെ മറ്റൊരു കാര്യം. കാമത്താലോ, ലോഭത്താലോ നിനക്കു വേണ്ടി അമ്മ ചെയ്ത പ്രവൃത്തിയെ നീ ഒരിക്കലും മനസ്സില്‍ പകയോടെ കാണരുത്. അമ്മയെ എപ്പോഴും അമ്മയെപ്പോലെത്തന്നെ ആദരിക്കണം.

ജ്യേഷ്ഠന്‍ അയോദ്ധ്യയിലേയ്‌ക്ക് മടങ്ങിവരികയില്ലെന്ന് ഉറപ്പായപ്പോള്‍ ഭരതന്‍ രണ്ട് സ്വര്‍ണ്ണ മെതിയടി രാമപാദങ്ങളില്‍ സമര്‍പ്പിച്ചു. അതില്‍ പാദങ്ങള്‍ വയ്‌ക്കുവാന്‍ അപേക്ഷിച്ചു. സ്വപാദസ്പര്‍ശംകൊണ്ട് അനുഗൃഹീതങ്ങളായ പാദുകങ്ങള്‍ രാമന്‍ ഭരതന് കൊടുത്തു. അവ തിരിച്ചു വാങ്ങികൊണ്ട്  ഭരതന്‍ പറഞ്ഞു പതിന്നാലു സംവത്സരം ജടാചീരധാരിയായി ഫലമൂലാദികള്‍ മാത്രം ഭക്ഷിച്ചുകൊണ്ട് അങ്ങയുടെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ നഗരത്തിനു പുറത്ത് വസിക്കുന്നതാണ്. രാജ്യഭരണം അങ്ങയുടെ പാദുകങ്ങളില്‍ സമര്‍പ്പിച്ച്‌കൊണ്ട് അങ്ങേക്ക് വേണ്ടി രാജ്യകാര്യങ്ങള്‍ നിര്‍വിഘ്‌നം അങ്ങയെ സ്മരിച്ചുകൊണ്ട് ഞാന്‍ നിര്‍വഹിക്കും.

ചതുര്‍ദശേഹി സമ്പൂര്‍ണേ വര്‍ഷ്യേ ഹനി രഘൂത്തമ

നദ്രക്ഷ്യാമി യദി ത്വാം തു പ്രവേക്ഷ്യാമി ഹുതാശനമ്  (അയോദ്ധ്യ 112:25)

പതിന്നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അങ്ങ് തിരിച്ചെത്തിയില്ലെങ്കില്‍ രഘുകുലോത്തമാ, പിറ്റേന്നു തന്നെ ഞാന്‍ അഗ്നികുണ്ഡത്തിലമര്‍ന്ന് ഭസ്മമാകും.

ശ്രീരാമന്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞു. ഭരത ശത്രുഘ്‌നന്മാരെ മാറോടണച്ച് അമ്മമാരെ വേണ്ടപോലെ സംരക്ഷിച്ചുകൊള്ളണമെന്ന് ആണയിടീച്ചശേഷം കണ്ണുനീരോടെ അവരെ യാത്രയാക്കി. കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന അമ്മമാര്‍ക്ക് മക്കളോട് യാത്രപറയാന്‍ കഴിഞ്ഞില്ല. വ്യാകുലരും ഗദ്ഗദകണ്ഠരുമായ അവരുടെ കാലില്‍ വണങ്ങി രാമന്‍ കണ്ണുനീരോടെ ആശ്രമത്തിനകത്തു പ്രവേശിച്ചു.

(തുടരും)

9446369537

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.