കൊച്ചി: പുതുതലമുറ ബാങ്കിംഗ് നിലവാരത്തില്‍ കേരളത്തിലെ 35 ട്രഷറികളുടെ നിര്‍മ്മാണം ഇന്‍കെല്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ (ടിഐഡിപി) ഭാഗമായാണ് പൊതു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ ഇന്‍കെല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വൈകല്യമുള്ളവരുള്പ്പെടെ പെന്ഷന്വാങ്ങാനെത്തുന്നവര്ക്ക് മികവുറ്റ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സക്കാര്‍ ടിഐഡിപി പദ്ധതി നടപ്പിലാക്കുന്നത്. നിലവിലുണ്ടായിരുന്ന 30 ട്രഷറികളില്‍ മികച്ച സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും അഞ്ചെണ്ണം പുതുതായി നിര്‍മ്മിക്കുകയുമായിരുന്നു.
15 കോടിരൂപ വകയിരുത്തിയ പദ്ധതി അധിക ചെലവുകൂടാതെ പൂര്‍ത്തീകരിക്കാനായതായി ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: