തിരുവനന്തപുരം: ബ്രിട്ടന് ആസ്ഥാനമായ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സിന്റെ (ബിഎസ്ഐസിസി) ഇക്കൊല്ലത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ഭീമ ഗ്രൂപ്പ് ചെയര്മാന് ഡോ.ബി.ഗോവിന്ദന് തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വ്യവസായിയും ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ സ്വരാജ് പോളില്‍ നിന്ന് ഗോവിന്ദന് അവാര്‍ഡ് ഏറ്റുവാങ്ങി. ബ്രിട്ടീഷ് എം.പിമാരായ വീരേന്ദ്ര ശര്‍മ്മ, റിഷി സുനക്, പ്രഭുസഭ മുന്‍ അംഗം ബ്രെറ്റ് മക്ലീന് ബിഎസ്ഐസിസി ഡയറക്ടറും ചീഫ് കോര്‍ഡിനേറ്ററുമായ സുജിത് നായര്‍, വൈസ് ചെയര്‍മാനും സംഘടനയിലെ കേരള പ്രതിനിധിയുമായ ഹരീഷ് ഹരിദാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഭാരതത്തില്‍ ആഭരണരത്ന വ്യവസായത്തിലെ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ സുഹാസ് റാവു ചടങ്ങില്‍ സംസാരിച്ചു.
ഭീമ ജ്വല്ലറി സ്ഥാപകന്‍ ഭീമ ഭട്ടറുടെയും വനജയുടെയും മകനായ ഗോവിന്ദന് (71) ആലപ്പുഴ ഭീമ ബ്രദേഴ്സില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവായി തുടക്കമിട്ട് 8000 കോടി രൂപ മൂല്യമുള്ള ഭീമ ഗ്രൂപ്പിന്റെ ചെയര്‍മാനായി ഉയരുകയായിരുന്നു. ഇപ്പോള്‍ ഓള് ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ്, കേരള ഗോള്ഡ്സില്വര് റേറ്റ് ഫിക്സിംഗ് കമ്മിറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: