തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേതുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍കോഴക്കേസില്‍ പ്രതിയായ കെ.എം. മാണിക്ക് ധനകാര്യബില്‍ അവതരിപ്പിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്.
ധനകാര്യബില്‍ അവതരിപ്പിക്കാന്‍ മാണിക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. വിഎസിന്റെ മകന് അരുണ്‍ കുമാറാണ് അഴിമതിക്കാരനെന്ന് മാണി തിരിച്ചടിച്ചു.
മാണിയുടെ പ്രതികരണത്തെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതേ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: