കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തി. പവന് 19,080 രൂപയാണ് ഇന്നത്തെ വില. പവന് 120 രൂപയാണ് കുറഞ്ഞത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 2385 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയില്‍ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം ഔണ്‍സിന് 20 ഡോളറോളം ഇടിവുണ്ടായി.
ഔണ്‍സിന് 1,097.70 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇടിഞ്ഞത് 60 ഡോളറോളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: