കളമശ്ശേരി: കുസാറ്റ് സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍നിന്ന് സര്‍ക്കാര്‍ 13 പേരെ നാമനിര്‍ദ്ദേശം ചെയ്തു. വ്യവസായ വാണിജ്യ മണ്ഡലത്തില്‍ നിന്നൊരാളുടെ ഒഴിവുകൂടിയുണ്ട്. ഓഫീസറന്മാരുടെ വിഭാഗത്തില്‍ നിന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്, അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി സെക്ഷന്‍ ഓഫീസര്‍ എന്‍.എല്‍. ശിവകുമാര്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വിഭാഗത്തില്‍നിന്ന് പറവൂര്‍ മാഞ്ഞാലി എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.ഹരിഹരനും പോളിടെക്നിക്ക് ടീച്ചര്‍ വിഭാഗത്തില്‍നിന്നും കെ.കെ.രാധാകൃഷ്ണുമാണ് സെനറ്റിലെത്തിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ നിന്നും കുസാറ്റ് അസോസിയേറ്റ് പ്രൊഫ.ഡോ.എം.കെ.മുഹമ്മദ് അസ്ലം, ഡോ.മഹമൂദബീഗം, ആര്.എസ്.ശശികുമാര്‍, കുസാറ്റ് ഫിസിക്സ് പ്രൊഫ.ഡോ.ജുനൈദ് ബുഷിരി, ഇഗ്നോ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ.വാസുദേവന്‍, തേവര സെക്രട്ട് ഹാര്‍ട്ട് കോളേജ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജോസഫ് ജോണ്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
വ്യവസായ വാണിജ്യമണ്ഡലത്തില്‍ നിന്നും നാലുപേരെ സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാമെന്നിരിക്കെ മൂന്നുപേരെ മാത്രമാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ആലുവ സിഎംആര്‍എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ കര്‍ത്ത, സൗത്ത് കളമശ്ശേരി മൂലയില്‍ കെ.കെ.കബീര്‍ കടപ്പള്ളി, കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഡയറക്ടര്‍ ആന്റണി തോമസ് എന്നിവരാണവര്‍.
സര്‍ക്കാര്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുസാറ്റിന്റെ കഴിഞ്ഞ സിന്റിക്കേറ്റംഗമായിരുന്ന വ്യവസായിയെ നാമനിര്‍ദ്ദേശം ചെയ്യാനാണെന്ന് സൂചനയുണ്ട്. ഇദ്ദേഹത്തെ സെനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ട് പിന്നീട് സിന്റിക്കേറ്റംഗമാക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: