കൊച്ചി: കൊച്ചി ഉള്‍പ്പെടെ നാലു നഗരങ്ങളിലേക്കു കൂടി യൂബര്‍ ക്യാബ് കാഷ് പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുന്നു. സ്മാര്‍ട്ഫോണിലെ യൂബര്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിച്ച പ്രീപെയ്ഡ് വാലറ്റോ ക്രെഡിറ്റ് കാര്‍ഡോ വഴിയാണ് ഇതുവരെ യൂബര്‍ ക്യാബിന് പണമടച്ചിരുന്നതെങ്കില് ഇനി യാത്രാശേഷം ഡ്രൈവറുടെ കയ്യില്‍ നേരിട്ട് പണം നല്‍കാം. കൊച്ചിക്കൊപ്പം അഹമ്മദാബാദ്, ചണ്ഡീഗഢ്, ജയ്പൂര്‍ നഗരങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ലോകത്താദ്യമായി യൂബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈദരാബാദിലായിരുന്നു കാഷ് പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കിടയില്‍ ഇന്നും നേരിട്ട് പണം നല്കുന്ന രീതിക്കാണ് പ്രാമുഖ്യമെന്നും ഹൈദരാബാദില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം വിജയകരമായിരുന്നുവെന്നും യൂബര്‍ ബാംഗ്ലൂര്‍ ജിഎം ഭവിക് റാഥോഡ് പറഞ്ഞു.
യൂബര്‍ ആപ്ലിക്കേഷനില്‍ നിലവിള്ള എല്ലാ സൗകര്യങ്ങളും ഭാവിയിലും തുടരും. പേയ്മെന്റ് ഓപ്ഷന് തെരഞ്ഞെടുക്കുന്ന സമയത്ത് ആപ്ലിക്കേഷനില്‍ ക്യാഷ് പേയ്മെന്റ് തെരഞ്ഞെടുത്താല്‍ യാത്രാശേഷം ഡ്രൈവറുടെ കയ്യില്‍ നേരിട്ട് പണം നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: