കാതില്‍ പറഞ്ഞതും മുദ്രമൊഴിഞ്ഞതും
നീയെന്റെ ഹൃദയത്തിലെത്താന്‍.
കാത്തുനില്ക്കുന്നൊരീ ആലിന്‍ചുവട്ടിലെ
കുളിര്തെന്നലെന്നുടെതാളം.
നീണ്ടുകിടക്കുന്ന വയലിന്റെ രാഗവും
പാടിയുറക്കുന്നരംഗം.
മിഴിതന്നില്കാണുന്ന അനുരാഗ ഭാവത്തെ
വന്നുതൊടുന്നൊരുനേരം.
യാത്രയില്‍ നിഴലായി സന്ദേശ വാഹിയായ്
അരികിലായ് നീകാണുമെന്നും
പ്രതികരിക്കാൻ ഇവിടെ എഴുതുക: