Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജി ജീവിക്കുന്നു ഹൃദയക്ഷേത്രങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 12:26 pm IST
in Samskriti

അദ്ദേഹത്തിന്റെ ആ മഹനീയദര്‍ശനം ഇന്നും ചിന്മയമിഷനിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്നു. ചിന്മയമിഷന്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ, കാര്യക്ഷമതയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും വ്യാപിപ്പിച്ചുക്കൊണ്ടിരിക്കുന്നു. മിഷന്റെ സ്ഥാപകനായ അനശ്വരനായ ഗുരുദേവന്റെ നാമധേയത്തില്‍ അവര്‍ ഓരോരുത്തരും വീണ്ടും ഒരു സ്വയം സമര്‍പ്പണം നടത്തുകയാണ്. ഗുരുദേവശിഷ്യനായ, അര്‍പ്പണബോധവും കാര്യപ്രാപ്തിയുമുള്ള സ്വാമി തേജോമയാനന്ദ ചിന്മയമിഷന്റെ മേധാവിയായി നിയുക്തനായി. ആദ്യമായി ചിന്മയ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മറ്റൊരു ഗുരുദേവന്‍ ഇനിയൊരിക്കലുമുണ്ടാവില്ല. ആ സ്ഥാനമേറ്റെടുക്കാന്‍ വേറൊരാള്‍ക്കും സാധിക്കുകയുമില്ല. ഒന്നേ നമുക്കു ചെയ്യാനാവൂ. ദാസന്‍മാരായി നിന്നുകൊണ്ട് അവിടുത്തെ സേവിക്കാം. ശ്രീരാമചന്ദ്രന്റെ സേവകനായ ഹനുമാന്‍ജിയെപോലെ.

സ്വാമിജിയുടെ മഹാസമാധിക്കുശേഷമുള്ള ആദ്യത്തെ രണ്ടുവര്‍ഷങ്ങള്‍… ജീവമുക്തനായ ഒരു മഹാഗുരുവിന്റെ നാമത്തിന് അദ്ദേഹത്തിന്റെ ഭൗതികസാന്നിദ്ധ്യത്തോളംതന്നെ ശക്തിയുണ്ട് എന്നുള്ളതിനു തെളിവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന്റെ പല ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന എണ്ണമറ്റ കേന്ദ്രങ്ങള്‍ക്കൊക്കെയും വലിയൊരു ആഘാതമായിരുന്നു. ഇനി എന്തുചെയ്യണം, ആരാണിനി വഴികാട്ടാന്‍, എന്നൊക്കെയുള്ള ആശങ്കകളും അനിശ്ചിതത്വവും. ഇത്രനാളും അവരെല്ലാവരും പ്രവര്‍ത്തിച്ചിരുന്നത് സ്വാമിജി എന്ന കേന്ദ്രബിന്ദുവിന്റെ ചുറ്റുമായിരുന്നുവല്ലോ. പക്ഷേ, ഒന്നിലും ഒരു കോട്ടവും കൂടാതെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവിരാമം തുടര്‍ന്നു. കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. പല വലിയ പദ്ധതികളും ആസൂത്രണം ചെയ്തു.

വിജയകരമായ പരിസമാപ്തിയിലെത്തിച്ചു. പലര്‍ക്കും അനുഭവപ്പെട്ടു. മനസ്സില്‍ പുതിയൊരു ഉണര്‍വ്, പ്രവൃത്തികളില്‍ പുതിയൊരു വീര്യം. അപരിഹാര്യങ്ങളെന്നു കരുതിയിരുന്ന പല പ്രശ്‌നങ്ങളും യദൃശ്ചയാ പരിഹൃതങ്ങളാകുന്നത് കണ്ട് പലരും അത്ഭുതത്തോടൊപ്പം ആഹ്ലാദിക്കുകയും ചെയ്തു. എല്ലാ ഉത്കണ്ഠകളും സംശയങ്ങളും അതോടെ അസ്തമിച്ചു.

1951-ല്‍ ആരംഭിച്ച ചിന്മയപ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികം 2001-ല്‍ മുംബെയില്‍  ആഘോഷിക്കപ്പെട്ടു. ആഗോളതലത്തില്‍ ചിന്മയഭക്തന്മാരുടെ ആദ്യ സമ്മേളനമായിരുന്നു 2001 ഡിസംബര്‍ 25 മുതല്‍ 31 വരെ മുംബെയില്‍ നടന്നത്. സ്വാമി ചിന്മയാനന്ദന്റെ ആത്മീയപ്രഭാവം അപ്പോഴും മിഷന്റെ പ്രവര്‍ത്തനങ്ങളെ സജീവം നയിച്ചുകൊണ്ടിരുന്നു എന്നതിനുള്ള തെളിവായിരുന്നു ആ സമ്മേളനം.

അത്രത്തോളം അച്ചടക്കത്തോടും കാര്യക്ഷമതയോടും കൂടിയാണ് ഓരോ പരിപാടിയും നടത്തപ്പെട്ടത്. അതിനുമുമ്പായി മിഷന്റെ അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, 50-ാം വാര്‍ഷികത്തിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമായി, 1998 ജൂലായ് 27 മുതല്‍ ആഗസ്റ്റ് 3 വരെ നീണ്ടുനിന്ന വിപുലമായ ഒരാലോചനായോഗം സ്വാമി തേജോമയാനന്ദയുടെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. സിദ്ധബാരിയിലെ സാന്ദീപനി ആശ്രമമായിരുന്നു വേദി. അദ്ദേഹത്തിന്റെ കൃതികളിലൂടെ, എണ്ണമറ്റ ഓഡിയോ വീഡിയോ സിഡികളിലൂടെ സ്വാമി ചിന്മയാനന്ദ ഇന്നും നമ്മേളാടൊപ്പമുണ്ട്. അതിലുമുപരി അദ്ദേഹത്തിന്റെ ശിഷ്യരും ഭക്തരുമായ ആയിരക്കണക്കിനാളുകളുടെ ഹൃദയക്ഷേത്രങ്ങളിലും ഒളിമങ്ങാത്ത ശോഭയോടെ അദ്ദേഹം കുടികൊള്ളുന്നു.

… അദ്ദേഹത്തിന്റെ ആത്മാവ് ഇന്നുമുണ്ട്, നമ്മോടൊപ്പം, ആഫ്രിക്കന്‍  മരുഭൂമിയുടെ നടുവിലെവിടേയോ ഒരു കൊച്ചു ബാലവിഹാറായി,

… മഹാസമുദ്രങ്ങളെ ധൈര്യപൂര്‍വ്വം തരണം ചെയ്തു മുന്നേറുന്ന ഒരു ചെറുകപ്പലിലെ, തനിക്കു ലഭിച്ചിട്ടുള്ള അറിവ് സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുന്ന യുവനാവികന്റെ ഹൃദയത്തില്‍,

… സ്വാമിജി പഠിപ്പിക്കാറുള്ളതുപോലെ ശാസ്ത്രത്തെയും മതത്തേയും എങ്ങനെ  സമന്വയിപ്പിക്കാമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന സമുന്നതനായ ശാസ്ത്രജ്ഞന്റെ തീക്ഷ്ണ ബുദ്ധിയില്‍,

…. ചിന്മയ വൃദ്ധസദനത്തിലെ തന്റെ അവസാനനാളുകളില്‍ സ്വന്തം ജീവിതത്തിന് പുതിയൊരു അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താന്‍ സാധിച്ച നിസ്സഹായയായ വൃദ്ധയുടെ ഏകാന്തഹൃദയത്തില്‍,

… ആയിരമായിരം ആളുകളെ മനുഷ്യരായി ജീവിക്കാനും, മനുഷ്യരായി പെരുമാറാനും അതേസമയം ദൈവീകമായൊരു ലക്ഷ്യം മുന്നില്‍ കാണാനും പ്രചോദനമേകിക്കൊണ്ടിരിക്കുന്ന സ്വാമിജിയുടെ അനേകമനേകം ശിഷ്യന്‍മാരുടെ ചുണ്ടുകളില്‍,

… സ്വാമിജിയുടെ ശ്രേഷ്ഠമായ ജീവിതവും പ്രവൃത്തികളും തങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍, സ്വന്തം ചുറ്റുവട്ടത്തിനപ്പുറത്തുള്ള സമൂഹത്തെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കുകയില്ലായിരുന്നു എന്നു തുറന്നു സമ്മതിക്കുന്ന എത്രയോപേര്‍ ഇന്ന് സ്വന്തം സമ്പത്തുകൊണ്ടും, സ്‌നേഹംകൊണ്ടും സാമൂഹ്യസേവനം നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നു. അങ്ങിനെയുള്ളവരുടെ കൈകളില്‍…. ഹൃദയങ്ങളില്‍.

നമ്മുടെ മഹനീയമായ സംസ്‌കാരത്തിന്റെ എല്ലാ നന്മകളും മനുഷ്യാകാരം പൂണ്ടു വന്നതായിരുന്നു സ്വാമി ചിന്മയാനന്ദ. അതുകൊണ്ടുതന്നെ താന്‍ പ്രതിനിധാനം ചെയ്ത ശുദ്ധവും നിത്യനൂതനവുമായ തത്ത്വചിന്തയുടെ ആത്മീയ ഔന്നത്യത്തിലേക്ക് അദ്ദേഹം ഉയരുകയും ചെയ്തു.

(അവസാനിച്ചു.)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.