കൊല്ലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കങ്ങള്‍ സജീവമാക്കി. വാര്ഡുസമ്മേളനങ്ങളും പഞ്ചായത്ത് കണ്‍വെന്‍ഷനുകളും നടത്തി അടിത്തട്ടില്‍ പ്രവര്‍ത്തകരെ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
വടക്കേവിള പള്ളിമുക്ക് ഡിവിഷന്റെ കണ്വെന്ഷന് ശ്രീവിലാസം എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. മേഖലാ പ്രസിഡന്റ് സാജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ നൗഷാദിന്റെ വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിമുക്ക് ഡിവിഷനിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനും ന്യൂനപക്ഷപ്രീണനം മറയാക്കിയ വോട്ടര്‍പട്ടിക രൂപീകരണത്തിനുമെതിരെ മേലധികാരികളെ സമീപിക്കുമെന്ന് പരിപാടിയില്‍ സംസാരിച്ച ജില്ലാകമ്മറ്റിയംഗം പട്ടത്താനം ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികളായി സോമസുന്ദരന്നായര്(കണ്‍വീനര്‍), വിജയന്(ജോയിന്റ് കണ്‍വീനര്‍), രഘു(പബ്ലിസിറ്റി), ബിജു, അഭിലാഷ്(മീഡിയ), വിനായക്(സോഷ്യല്‍മീഡിയ), അനന്തകൃഷ്ണപിള്ള(ഖജാന്‍ജി), സോമന്‍പിള്ള(കീവോട്ടര്), പ്രദീപ്(കാമ്പയിന്), ഹരിലാല്‍(ഓഫീസ്), ശിവദാസന്‍പിള്ള(മൊബിലൈസേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. എം. സനീഷ് സ്വാഗതവും ശിവദാസന്‍പിള്ള നന്ദിയും പറഞ്ഞു.
നീണ്ടകര പഞ്ചായത്ത് കണ്വെന്ഷന് പരിമണം ശ്രീശക്തി സ്വതന്ത്ര നായര്‍ കരയോഗം ഹാളില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പരിമണം സജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്, വൈസ്പ്രസിഡന്റ് ബാബുരാജ്, ദിവാകരന്, സി.എസ്. മിനി, എസ്. മന്മഥന് എന്നിവര്‍ സംസാരിച്ചു.
കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഇരുമുന്നണികളെയും അമ്പരപ്പിക്കുന്നരീതിയില്‍ കരുത്താര്‍ജിക്കുകയാണ് ബിജെപി. രണ്ട് മെമ്പര്‍മാര്‍ നിലവില്‍ ബിജെപിക്ക് പെരിനാട് പഞ്ചായത്തിലുണ്ട്. അഞ്ച് ഇടങ്ങളില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്ത് എത്തി. ആകെ 20 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ 11 എണ്ണം പിടിക്കുന്നവര്‍ വിജയിക്കും. നിലവില്‍ ജനപിന്തുണ മുഴുവന്‍ ബിജെപിക്കാണെന്ന സൂചനയാണ് വാര്‍ഡ് സമ്മേളനങ്ങളിലെ പൊതുജനപങ്കാളിത്തം വ്യക്തമാകുന്നത്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് അഴിമതിക്ക് കൂട്ടുനിന്നപ്പോള്‍ ബിജെപിയാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ സമരം നടത്തിയത്. ബിജെപിയുടെ വാര്‍ഡ്തല പ്രവര്‍ത്തനം അവസാന ഘട്ടമായിരിക്കുകയാണ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദിനംപ്രതി ബിജെപിയിലേക്ക് എത്തുന്നത്. നിലവില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നഷ്ടപ്പെടുമെന്ന് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നു.
പരവൂര്‍: ഭൂതക്കുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ടു. ഊന്നിന്മൂട് അഞ്ചാം വാര്‍ഡിലെ സമ്മേളനമാണ് ഇന്നലെ നടന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം.
ജനങ്ങള്‍ നേതൃത്വം നല്കുന്ന ജനങ്ങളുടെ പഞ്ചായത്ത് എന്ന ആശയം നിലവില്‍ വരണമെങ്കില്‍ ബിജെപിയെ പഞ്ചായത്ത്ഭരണത്തില് എത്തിക്കണമെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്! ഇലകമണ്‍ സതീശന് പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ഹരിദേവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. സുഭാഷ്ബാബു, അഡ്വ. കൃഷ്ണചന്ദ്രമോഹന്‍, എസ്. സുനില്‍കുമാര്‍, പാലോട്ടുകാവ് സത്യന്, എ. മനോഹരന്‍പിള്ള, കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: