ആത്മാനന്ദമാകുന്ന മദ്യം പാനംചെയ്ത് തന്നില്‍ത്തന്നെ ലയിക്കുന്നവള്‍ എന്ന് ഒരു വ്യാഖ്യാനം
കുണ്ഡലിനീയോഗ ചര്‍ച്ചയില്‍ മൂലാധാരത്തില്‍ നിന്നുയരുന്ന കുണ്ഡലിനി ഷഡാധാരങ്ങളെ ഭേദിച്ച് സഹസ്രാരപദ്മത്തിലുള്ള ശിവചൈതന്യത്തോടു സംയോഗിക്കുമ്പോള്‍ പിണ്ഡാണ്ഡത്തെ മുഴുവന്‍ ആനന്ദസ്‌നിഗ്ധമാക്കുന്ന അമൃതസ്യന്ദമുണ്ടാകുമെന്നും ആ അമൃതപാനം കൊണ്ടു സദാ മദജ്തൃംഭിതിയില്‍ മുഴുകുന്ന കുണ്ഡലിനീ സദാമയയാണെന്നും മറ്റൊരു പക്ഷം.
യൗവനത്തില്‍ സ്വന്തം ശരീരത്തെയും കഴിവുകളെയും കുറിച്ചുണ്ടാകുന്ന അഭിമാനത്തെ മദമെന്നു പറയും. മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ജീവിതത്തില്‍ അല്പകാലമേ യൗവനമുണ്ടാകൂ. ഉത്പത്തിയും വളര്‍ച്ചയും ക്ഷയവും നാശവും ദേവിക്കില്ല. എന്നും യൗവനമദമുള്ളവളാകയാല്‍ സദാമദാ. കാമേശനായ സദാശിവന്റെ ശരീരാര്‍ത്ഥമാണു ദേവി. ഭര്‍ത്ത്യസാമീപ്യം സ്ത്രീകളില്‍ മദമുണ്ടാകും. ഒരിക്കലും ഭര്‍ത്താവിനെ പിരിയാത്ത ദേവി സദാമദയാണ്.
644. ദിവ്യനാമഷോഡശേന പ്രകീര്‍ത്തിതാഃ – പതിനാറു ദിവ്യനാമങ്ങള്‍കൊണ്ടു കീര്‍ത്തിക്കപ്പെട്ടവള്‍. 628 മുതല്‍ 644 വരെയുള്ള പതിനാറു നാമങ്ങള്‍ മൂകാംബികയെ ശ്യാമളാദേവിയായി സ്തുതിക്കുന്നു.
… തുടരും















