കൊച്ചി: പട്ടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സില്‍ക്ക് മാര്‍ക്ക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ സിഇഒ കെ.എസ്. മേനോന് അറിയിച്ചു. വ്യാജ പട്ടിന്റെ കടന്നുകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഉപഭോക്താക്കളെ 100 ശതമാനം പരിശുദ്ധമായ പട്ട് തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം.
ഈ എക്സിബിഷനില്‍ ദക്ഷിണേന്ത്യയിലെ മള്‍ബറി ഇനങ്ങള്‍ക്ക് പുറമെ വന്യ സില്‍ക്ക് എന്നറിയപ്പെടുന്ന ടസാര്‍, എറി, മുഗ വസ്ത്രങ്ങളുടെ ശേഖരവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പട്ടുവസ്ത്ര വ്യാപാരികള്‍, നെയ്ത്തുകാര്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ പങ്കെടുക്കും.
പട്ടുനൂല്പുഴുക്കളുടെ വിവിധ ഘട്ടങ്ങള്‍, പട്ടുനെയ്ത്ത്, പെയിന്റിംഗ്, എംബ്രോയിഡറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എക്സ്പോ്യൂനാളെ 3 മണിക്ക് സിനിമാതാരം മിയ ഉദ്ഘാടനം ചെയ്യും. കലൂര്‍ ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ ്യൂനടക്കുന്ന എക്സ്പോ 27ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: