കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനേ ഇടിയുന്നതാണ് ആഭ്യന്തര വിപണിയിലും വില ഇത്ര ഇടിയാന്‍ കാരണം.
ഇന്നലെ 19520 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിനു വില. അവിടെനിന്ന് 240 രൂപ ഇടിഞ്ഞ് 19280 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2410 രൂപയിലെത്തി.
പലിശ നിരക്കുകള്‍ കൂടുമെന്നു യുഎസ് ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ സൂചന നല്‍കുന്നതാണു രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുന്നതോടെ ഡോളറിന്റെ ഡിമാന്‍ഡ് കൂടും. എട്ടു മാസത്തെ താഴ്ചയിലാണു രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: