പള്ളുരുത്തി: കെഎസ്ആര്‍ടിസി കൊച്ചി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന തിരുക്കൊച്ചിയുടെ പകുതിയോളം ബസ്സുകള്‍ കട്ടപ്പുറത്തായി. ആകെ 37 ബസ്സുകളാണ് ഇവിടെ നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ചെല്ലാനം, പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി, പറവൂര്‍, കാക്കനാട് ഭാഗത്തേക്കുള്ള ബസ്സുകളാ ണ് മുടങ്ങിയിലധികവും.
അധികൃതരുടെ കടുത്ത അലംഭാവമാണ് സംഭവത്തിനു പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മുടങ്ങിക്കിടക്കുന്ന ബസ്സിലെ തൊഴിലാളികള്‍ ഡ്യൂട്ടിക്കെത്തി മടങ്ങിപ്പോകുന്നത് പതിവാക്കിയിരിക്കുകയാണ്. മുടങ്ങിയബസ്സുകളിലെ ജീവനക്കാര്‍ക്ക് മറ്റു ബസ്സുകളിലേക്ക് മാറ്റി ജോലി നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ നിരന്തരം മുടങ്ങിയിട്ടും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇനിയും നടപടികളായിട്ടില്ല.
കൊച്ചി സിറ്റിയില്‍ ഏറ്റവും അധികം സാധാരണക്കാരെ ആകര്‍ഷിച്ച സര്‍വ്വീസാണ് തിരുക്കൊച്ചിയുടേത് .സ്പെയറുകള്‍ കിട്ടാതെയാണ് ചില ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിരിക്കുന്നത്. മറ്റു ചില ബസ്സുകളുടെ ടയറുകളും തകരാറിലാണ്.
അതേസമയം തിരുക്കൊച്ചിയുടെ ബസ്സുകള്‍ ഒരേ സമയത്താണ് നിരത്തിലിറങ്ങിയത്. ഇതിന്റെ ഫിറ്റ്നസ് വര്‍ക്കുകളും മറ്റും ശരിയാക്കേണ്ടത് ഒരേ കാലയളവിലാണ്. ഇതേ തുടര്‍ന്നാണ് ചില ബസ്സുകളെങ്കിലും മുടങ്ങാന്‍ കാരണമെന്ന് കെ എസ് ആര് ടി സി കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ ടി ഷിബു ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: