കൊച്ചി: രാജ്യത്തെ വന്‍കിട തുറമുഖങ്ങളിലൊന്നായ ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖത്തിന് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ പീകോക്ക് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് അവാര്‍ഡ് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നല്കിയ മികച്ച സംഭാവനകള്‍ക്കുള്ള അവാര്‍ഡ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറില്‍ നിന്ന് കൃഷ്ണപട്ടണം പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സി. ശശിധര്‍ ഏറ്റുവാങ്ങി.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതിയും സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസ്സായതും അടങ്ങിയ വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്. തുറമുഖ പരിസരത്ത് 20 ലക്ഷവും സമീപ ഗ്രാമങ്ങളില്‍ അര ലക്ഷത്തിലധികവും വൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കാന്‍ കഴിഞ്ഞതാണ് പരിസ്ഥിതി സംരക്ഷണ രംഗത്ത് കൃഷ്ണപട്ടണം തുറമുഖം കൈവരിച്ച ഒരു പ്രധാന നേട്ടം.
തുറമുഖത്ത് സോളാര്‍ ലൈറ്റുകളും തൊഴിലാളികളുടെ കോളനിയില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററും സ്ഥാപിച്ചു. മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത് ഒഴിവാക്കാനായി ഗ്രാമീണര്‍ക്ക് സമീപ ഗ്രാമങ്ങളില്‍ പാചക വാതക കണക്ഷന് ലഭ്യമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: