Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്‍ എന്ന ജ്ഞാനസൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

എറണാകുളത്ത് 1916 മെയ് എട്ടിന് കുട്ടന്‍ മേനോന്‍ പാറുക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച് ബാലകൃഷ്ണ മേനോന്‍ സ്വാമി ചിന്മയാനന്ദനായ കഥ ആശ്ചര്യവും ആവേശവും നല്‍കുന്നതാണ്. എറണാകുളത്ത് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പഠിത്തം. ഒപ്പം മലയാളവും സംസ്‌കൃതവും പഠിച്ചെടുത്തു. 1940ല്‍ ലഖ്‌നൗ സര്‍വകലാശാലയില്‍ ബാലകൃഷ്ണ മേനോന്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായി. കോളേജില്‍ നാടകനടനും സാഹിത്യ സമാജത്തിലെ സജീവാംഗവും സര്‍വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു.

1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബാലകൃഷ്ണ മേനോന്‍ ജയിലിലടയ്‌ക്കപ്പെട്ടു. കഠിനമായ ജ്വരം പിടിച്ച ബാലകൃഷ്ണനെ ബ്രിട്ടീഷുകാരനായ ജയിലര്‍ തെരുവില്‍ ഉപേക്ഷിച്ചു.ജീവിതത്തിലേക്ക് തിരിച്ചുവന്ന മേനോന്‍ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു. 1945ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ലേഖകനായി. ഇക്കാലത്താണ് മേനോന്റെ ജീവിതം മാനസിക പരിവര്‍ത്തനത്തിലോട്ടു വിഹരിച്ചത്. പതുക്കെപ്പതുക്കെ മതവിശ്വാസം അദ്ദേഹത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. തത്ത്വചിന്താഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നതിലേക്ക് അദ്ദേഹം നീങ്ങി. ഹിമാലയത്തിലെ സന്ന്യാസി സ്വാമി ശിവാനന്ദനാണ് മേനോനെ കൂടുതല്‍ ആകര്‍ഷിച്ചത്.

1947ല്‍ സ്വാമി ശിവാനന്ദനെ കാണാനായി ബാലകൃഷ്ണന്‍ ഹിമാലയത്തിലെ ഋഷികേശിലേക്ക് പോയി. ശിവാനന്ദനുമായി ദീര്‍ഘസംഭാഷണങ്ങളില്‍ മേനോന്‍ മുഴുകി. ഒരു മാസത്തിനു ശേഷം ദല്‍ഹിയിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഋഷികേശിലെത്തി. യാത്രകള്‍ ആവര്‍ത്തിച്ചു.

1949 ഫെബ്രുവരി 25ന് ശിവാനന്ദാശ്രമത്തില്‍ അന്തേവാസിയായി. സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരോട് കൂടി അദ്ദേഹത്തിന് സ്വാമി ശിവാനന്ദന്‍ സന്ന്യാസ ദീക്ഷ നല്‍കി. കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു. അതിനു ശേഷം ഗുരുവിന്റെ അനുവാദത്തോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോയി ആത്മീയസന്ദേശപ്രചാരണം നടത്തി. ആറു മാസത്തിനു ശേഷം 1951 നവംബറില്‍ ഗുരുവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നു.

രാജ്യം മുഴുവന്‍ ഭിക്ഷുവായി അലഞ്ഞും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഉറങ്ങിയുമാണ് ആറുമാസം കഴിച്ചു കൂട്ടിയത്. വേദാന്ത തത്ത്വചിന്തയുടെ പ്രചാരണത്തിനു വേണ്ടി ഗീതാപ്രഭാഷണങ്ങള്‍ നടത്താനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചു. പ്രഭാഷകനുള്‍പ്പടെ നാലുശ്രോതാക്കളെ കിട്ടുകയാണെങ്കില്‍ പ്രഭാഷണം ആകാമെന്നായിരുന്നു തപോവനസ്വാമിയുടെ ഉപദേശം.

ഗുരുവിന്റെ വാക്ക് സത്യമായി. നാലു കേള്‍വിക്കാരുമായാണ് പൂനെയില്‍ സ്വാമി ചിന്മയാനന്ദന്‍ തന്റെ ആദ്യത്തെ ഗീതാജ്ഞാന യജ്ഞം ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മികനഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന്, അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞിരുന്ന ഒരു ജനതയെ ശ്രേയോമാര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയ ജ്ഞാനസൂര്യനായിരുന്നു സംപൂജ്യ ചിന്മയാനന്ദസ്വാമികള്‍. വിവേകാനന്ദസ്വാമികള്‍ വിഭാവനം ചെയ്തിരുന്ന വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണ് നല്കിയിട്ടുള്ളത്.

ഉപനിഷത്തുകളിലെ ഋഷിമാരുടെ ദിവ്യസന്ദേശം ജനഹൃദയങ്ങളിലെത്തിക്കുവാനും, പാശ്ചാത്യസംസ്‌കാരത്തിന്റെ പുറംമോടിയില്‍ മതിമറന്ന് പൈതൃകസംസ്‌കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ചിരുന്ന വിദ്യാസമ്പന്നരില്‍ നല്ലൊരു പറ്റം ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്തുന്നതിനും, വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.

1953ല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ചേര്‍ന്ന് ചിന്മയ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയമിഷന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശാഖകളുണ്ട്. കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി ബാലവിഹാര്‍, യുവകേന്ദ്ര എന്നീ ക്ലാസ്സുകളും സ്വാമി ആരംഭിച്ചു. ഇന്ന് ഇന്ത്യയില്‍ പല ഭാഗങ്ങളിലായി സ്‌കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുമുണ്ട്.

1992ല്‍ ഐക്യരാഷ്‌ട്ര സഭയില്‍ ‘ഭൂമി പ്രതിസന്ധിയില്‍’ എന്ന പ്രഭാഷണം ചിന്മയാനന്ദന്‍ നടത്തി. ഓഗസ്റ്റ് മൂന്നിനു സ്വാമി ചിന്മയാനന്ദന്‍ സമാധിയായി. ഷിക്കാഗോവില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തില്‍ സമാധി ഇരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

പുതിയ വാര്‍ത്തകള്‍

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.