Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമൂഹരക്ഷയെന്ന സംസ്‌കാരപാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 09:27 pm IST
in Samskriti

ദശരഥചക്രവര്‍ത്തിയെന്ന അയോദ്ധ്യയിലെ സാമ്രാട്ടിന് കൗസല്യയില്‍ ഉണ്ടായ പുത്രിയായിരുന്നു രാമന്റെ സഹോദരി ആയിരുന്ന ശാന്ത. ലോമപാദരാജാവിന്റെ വളര്‍ത്തുപുത്രിയായി വളര്‍ന്ന ശാന്തയെ വിവാഹം ചെയ്തത് അതുവരെ സ്ത്രീമുഖം കാണാതെ വളര്‍ത്തപ്പെട്ട വിഭാണ്ഡകഋഷിയുടെ പുത്രന്‍ ഋഷ്യശൃംഗനാണ്. അതേ ഋഷ്യശൃംഗന്‍ തന്നെ ദശരഥരാജാവിന് പുത്രനുണ്ടാവാന്‍ പുത്രകാമേഷ്ടി നടത്തുന്നു. ഭഗവദ്ഗീതയും രാമായണവും പ്രജോത്പത്തിയെ യജ്ഞകര്‍മ്മമെന്നും സൂചിപ്പിക്കുന്നു. ഭോഗത്തിന്റെ ഉപോത്പന്നമല്ല യജ്ഞപ്രസാദമാകണം മക്കള്‍ എന്നര്‍ത്ഥം. അതിലൂടെ ഉണ്ടാകുന്നവര്‍ ശ്രീരാമനും അനുജനുമാണ്. രാമനെ വിവരിക്കുന്നത് ‘ശ്യാമള നിറം പൂണ്ട കോമള കുമാരന്‍’ എന്നാണ്. ഇന്നത്തെ സൗന്ദര്യബോധം പറയുന്നത് വെളുപ്പാണ് സൗന്ദര്യമെന്നാണ്. വികലമായ ഈ സൗന്ദര്യബോധം നമ്മില്‍ ഉണ്ടെങ്കില്‍ അത് മാറ്റപ്പെടേണ്ടതാണ്.

നമ്മില്‍ ഓരോരുത്തരിലും ഉള്ള ഈശ്വരാവതാരമാണ് ബോധം. അവതാരത്തില്‍ തത്വം സ്വയം മറക്കുന്നില്ല മറ്റുള്ളവര്‍ മറന്നുപോകുന്നു. ശ്രീരാമ ജന്മചരിതം നമ്മെ ഇതാണ് പഠിപ്പിക്കുന്നത്. ദശരഥനും അമ്മമാരും കുട്ടികള്‍ക്ക് ഉത്തമസംസ്‌കാരം പകരുന്നു. സനാതന ധര്‍മ്മം എന്നതിന്റെ അടിസ്ഥാന സ്ഥാപനമാണ് കുടുംബം. വീട്ടില്‍ അച്ഛനമ്മമാര്‍ മക്കള്‍ക്ക് പകരുന്നതാണ് ആ സംസ്‌കാരത്തെ പരിപോഷിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ഗുരുകുലം. വിദ്യാലയ സംസ്‌കാരം കുടുംബ സംസ്‌കാരത്തിന്റെ തുടര്‍ച്ചയും പുരോഗതിയും ആകണം. അതാണ് വസിഷ്ഠ മഹര്‍ഷി പകരുന്ന വിദ്യാഭ്യാസത്തിന്റെ മേന്മ.

കുടുംബവും വിദ്യാലയവും സാമൂഹ്യ ബോധവും ദേശസ്‌നേഹവും വളര്‍ത്തുന്ന അടിസ്ഥാന സംസ്‌കാര കേന്ദ്രങ്ങളാവണം. കുടുംബ സ്‌നേഹവും ഉപജീവനവും ഇടുങ്ങിയസ്വാര്‍ത്ഥമായി അധഃപതിക്കുന്നത് സമൂഹത്തിനും നാടിനും ദോഷകരമാവും. അതിനാലാണ് യാഗരക്ഷ നടത്തുവാന്‍ രാമനെ അയക്കണമെന്ന അഭ്യര്‍ത്ഥനയുമായി തന്റെ ബദ്ധവൈരിയായ വിശ്വാമിത്രന്‍ വന്നപ്പോള്‍, മോഹപരവശനായ ദശരഥനോട്, രാമനെ അയക്കാന്‍ വസിഷ്ഠ മഹര്‍ഷി ആവശ്യപ്പെടുന്നത്. ധര്‍മ്മരക്ഷയും സജ്ജനസംരക്ഷണവും കുടുംബ മോഹത്തിലും ഉപരി പരിഗണന ലഭിക്കേണ്ട വിഷയങ്ങളാണെന്ന ബോധ്യമാണ് നമുക്ക് കാണാനാവുന്നത്.

സമൂഹത്തിന് സാമൂഹ്യ ധര്‍മ്മവും രാഷ്‌ട്രരക്ഷയും എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുക്കലാണല്ലോ ഋഷിധര്‍മ്മം. സമൂഹരക്ഷ ഉന്നതമായ സ്വാര്‍ത്ഥമാണ്.

സമൂഹം നന്നായാലേ വീടും നന്നാവൂ എന്നത് ലളിതമായൊരു ഗണിതമാണ്. എന്നാലും നാമത് മറക്കുന്നു. അതിനാലാണ് എല്ലാവര്‍ഷവും രാമായണം വായിച്ച് ഈ തത്വം ഓര്‍ത്തിരിക്കാന്‍ നമുക്ക് ശ്രമിക്കേണ്ടി വരുന്നത്. രാഷ്‌ട്രത്തിന്റെ സുരക്ഷയും വൈഭവവും ഉറപ്പുവരുത്തുന്ന ജനതക്ക് മാത്രമാണല്ലോ സുരക്ഷിതവും സമൃദ്ധവുമായ ഒരു കുടുംബജീവിതം സാദ്ധ്യമാവുക.

സംസ്‌കാരം നശിപ്പിക്കുന്നതും സജ്ജനങ്ങളെ പീഡിപ്പിക്കുന്നതും അസുരപ്രവൃത്തിയാണ്. അസുരന്മാര്‍ കഠിനമായി യത്‌നിച്ച് അത് നിറവേറ്റുകയും ചെയ്യും.

അത്തരം സാഹചര്യത്തില്‍ പുരുഷാര്‍ത്ഥം കാട്ടി സാമര്‍ത്ഥ്യം വര്‍ദ്ധിപ്പിച്ച് ധര്‍മ്മരക്ഷ നടത്തുകയാണ് സജ്ജനങ്ങള്‍ ചെയ്യേണ്ടത്. അതാണ് വിശ്വാമിത്രന്‍ (സമാജ സ്‌നേഹമുള്ളയാള്‍) ചെയ്യുന്നതും. ബല-അതിബല എന്നത് നിരന്തര കര്‍ത്തവ്യ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കല്‍ തന്നെയാണ്. ഇതില്‍ ഒരു ചതി ഇരിക്കുന്നത് സജ്ജനങ്ങളുടെ മാനദണ്ഡങ്ങള്‍ അസുരന്മാരില്‍ നിന്നും വ്യത്യസ്തമാണ് എന്നതാണ്. അത് മുതലെടുക്കാന്‍ ഇടവരരുത് എന്നുതന്നെയാണ് താടകക്ക് സ്ത്രീയെന്ന പരിഗണന നല്‍കരുത് എന്ന് വിശ്വാമിത്രന്‍ പറഞ്ഞ കാരണവും. അതിലൂടെ മാത്രമെ താടകമാരും മാരീചസുബാഹുക്കളും ആസുരവൃത്തിവെടിഞ്ഞ് ദേവസംസ്‌കാരത്തിലേക്ക് വരികയുള്ളു.

ചതിക്കുന്ന ബലന്മാരില്‍ നിന്നും സജ്ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ കരുതിയിരിക്കണം. ഇനി അഹല്യമാര്‍ ‘ലൗജിഹാദി’ന്റെ ഇരകളാവരുത്. എത്രയായാലും മോക്ഷം നല്‍കണമെന്ന സന്ദേശമാണ് രാമായണം നല്‍കുന്നത്. ഇത് സമൂഹത്തിന്റെ കരുത്തിനെ ആശ്രയിച്ചിരിക്കും. പാരമ്പര്യ സമൂഹം ഭാരതത്തില്‍ അഹല്യയെ തള്ളിപ്പറഞ്ഞില്ല. അഹല്യാ,ദ്രൗപതി എന്നിങ്ങനെയുള്ള പഞ്ചകന്യമാരില്‍ വാനരിയും രാക്ഷസിയും ഉള്‍പ്പെട്ടിരിക്കുന്നു.

സമൂഹത്തിലെ ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും സ്ത്രീത്വത്തിന് ഉന്നത സ്ഥാനം നല്‍കണമെന്നും ചതിയില്‍പ്പെട്ടാലും അവരെ ഉദ്ധരിച്ച് പൂജ്യസ്ഥാനം നല്‍കണമെന്നും സ്ത്രീത്വം സാഹചര്യമനുസരിച്ച് അധഃപതിക്കുന്നതല്ല എന്നും ഈ അഹല്യാമോക്ഷം നല്‍കുന്ന പാഠങ്ങളാണ്. ഇവ നാം സദാ ഓര്‍മ്മിച്ചിരിക്കേണ്ട പാഠങ്ങളാണ് എന്ന് നമ്മുടെ സാമാന്യബോധവും നമ്മോട് പറയുന്നുണ്ടല്ലോ. (അഹല്യാസ്തുതി വരെ)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.