കേരളത്തിന്റെ മ്യൂറല്‍ പാരമ്പര്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാഴ്ചയ്ക്ക് മനോഹരമെങ്കിലും മാസങ്ങളോളം നീണ്ട പരിശ്രമത്താല്‍ മാത്രമേ ഇത് പൂര്‍ത്തീകരിക്കാനാകൂ. മിക്കവാറും ദേവീ ദേവന്മാരേയും പുരാണകഥകളേയും അടിസ്ഥാനമാക്കിയാണ് മ്യൂറല്‍ ചിത്രങ്ങള്‍ നിര്‍മിക്കുക. അതിനാല്‍ തന്നെ ചിത്രകാരന്മാര് വ്രതാനുഷ്ഠാനങ്ങളോടെയാണ് ഇതിന് ആവശ്യമാണ്.
ഇത്തരത്തില്‍ വിഷ്ണവിന്റെ അനന്തശയനത്തിന്റെ മ്യൂറല്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് പറവൂര്‍ സ്വദേശിയായ ഹരിശങ്കര്‍. അനന്തശയനത്തിലുള്ള മാഹാവിഷ്ണുവിനരികില് സങ്കടമുണര്‍ത്തിക്കാന്‍ എത്തുന്ന ദേവീദേവന്മാരേയും മുനിമാരേയുമാണ് ഹരിശങ്കള് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.
ഒരുമാസത്തെ വ്രതമെടുത്ത് പ്രത്യേക ക്യാന്‍വാസില്‍ അക്രലിക് നിറങ്ങള്‍ ഉപയോഗിച്ച് വരച്ച് പൂര്‍ത്തിയാക്കിയത്. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍നിന്ന് ചുമര്‍ചിത്രകലയില്‍ അഞ്ച് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ഹരിശങ്കര്‍ അവിടുത്തെ പ്രിന്‍സിപ്പാള്‍ കെ. യു. കൃഷ്ണകുമാറിന്റെ പ്രധാന ശിഷ്യന്മാരിലൊരാളാണ്.
ഗുരുകുല സമ്പ്രദായത്തിലാണ് ചിത്രകല അഭ്യസിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഗുരുവായൂരിലെ ഈകലാകേന്ദ്രത്തിനുണ്ട്.
ഹരിശങ്കര്‍ വരച്ച അനന്തശയനത്തിന് അമ്മ പ്രേമ നാരായണനാണ് നേത്രോന്മീലനം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം, ചൊവ്വല്ലൂര്‍ ശിവക്ഷേത്രം, അഷ്ടമിച്ചിറ കോല്‍കുന്ന് ക്ഷേത്രം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, പത്മനാഭപുരം കൊട്ടാരം, കൃഷ്ണപുരം കൊട്ടാരം, എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃചക്രപുരം ക്ഷേത്രം, മട്ടാഞ്ചേരി ഡച്ച് പാലസ് എന്നിവിടങ്ങളിലെ ചുമര് ചിത്രങ്ങളിലും ഹരിശങ്കറിന്റെ കൈവിരല്‍ പതിഞ്ഞിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ടയേര്‍ഡ് ജീവനക്കാരന് വടക്കന്‍ പറവൂര്‍ കൈതാരം പഴങ്ങാട് വെളിപുളിക്കല് വീട്ടില്‍ ആര്. നാരായണന് നായരുടെ മകനാണ് ഹരിശങ്കര്‍. ഭാര്യ ദേവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: