പ്രകൃതീശ്വരിയാണെന്റെ ദൈവം,
ഹൃത്തില്‍ ഞാന്‍ പണ്ടേകുറിച്ച വാക്യം.
ഋതുഭേദ നിറവിലൂടെന്നുമെന്നും
നല്കുന്നു ജീവികള്ക്കെല്ലാമവള്.
പ്രസന്ന വദനേ പ്രകൃതീ മാതേ, നിന്റെ
ക്ഷമതന്‍ ബലം കണ്ടിട്ടമ്പരപ്പൂ ഞങ്ങള്‍.
മക്കളീ ഞങ്ങളെ കാക്കുമമ്മേ നിന്റെ
പാദത്തിലര്‍പ്പിക്കാം സ്നേഹ പുഷ്പം.
ദുരമൂത്ത ചിലമക്കളമ്മയാം നിന്നെ
വെട്ടിമുറിച്ചിട്ടതിരു തിരിക്കുന്നു
ചൂഷണം ചെയ്യുന്നു, വിറ്റിടുന്നു,
നീ കരഞ്ഞാല്‍ പിന്നെയൊക്കെ വ്യര്‍ത്ഥം
നീ ശപിച്ചാല്‍ പിന്നെയൊക്കെ ശൂന്യം.
സ്നേഹിച്ചിടാമീ പ്രകൃതിയാമമ്മയെ
പൂവിട്ടു പൂജിക്കാമെന്നുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: