കൊച്ചി: രാമായണപാരായണം മനുഷ്യമനസ്സുകളെ ശുദ്ധീകരണത്തിനും മോക്ഷപ്രാപ്തിക്കും കാരണമാകുമെന്ന് പ്രൊഫ. എം.കെ. സാനു. വിശ്വഹിന്ദുപരിഷത്ത് കൊച്ചി ജില്ല സംഘടിപ്പിച്ച രാമായണമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് എം.കെ. ഗോപിനാഥന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന്, ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് രാജേഷ്ചന്ദ്രന്, പാവക്കുളം മഹാദേവ ക്ഷേത്ര പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ മുതല്‍ നടന്ന രാമായണമാസാചരണ മത്സരവിജയികള്‍ക്ക് എസ്.ജെ.ആര്. കുമാര്‍ (വിഎച്ച്പി സംസ്ഥാന പ്രസിഡന്റ്), പ്രശ്നോത്തരി മത്സരവിജയികള്‍ക്ക് വിഭാഗ് സെക്രട്ടറി എസ്. സജി, പ്രഭാഷണ മത്സര വിജയികള്‍ക്ക് കെ.പി. മാധവന്‍കുട്ടി (ക്ഷേത്ര സെക്രട്ടറി) എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മത്സരങ്ങളില്‍ ഉഷ, പ്രേംകുമാര്‍, പാണ്ഡുരംഗന് എന്നിവര്‍ വിജയികളായി. ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രന് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ടി. സന്തോഷ് നന്ദിയും പറഞ്ഞു. എളമക്കര മാനവസേവ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഇന്ന് വൈകുന്നേരം 6 മണിക്ക് പുതുക്കുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രാങ്കണത്തില്‍ രാമായണപാരായണത്തോടെ ആരംഭിക്കുന്നു. പാരായണത്തിനുശേഷം കൈതപ്രം വാസുദേവന്‍ നമ്പൂതിരി രാമായണത്തിന്റെ മാഹാത്മ്യം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.തുടര്‍ന്ന് എല്ലാ ദിവസവും തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ പാരായണവും ഉണ്ടായിരിക്കും.
കണ്ണോത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടകമാസത്തില്‍ രാമായണ പാരായണവും ഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടാകും. മധുസൂദനന്, വേണു, ലത, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുതുകാട് ഭഗവതി ക്ഷേത്രം, ചന്ദ്രശേഖരപുരം ക്ഷേത്രം, സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും രാമായണപാരായണം ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ശ്രീപൂര്‍ണത്രയീശ വൃദ്ധസദനത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഇന്ന് രാവിലെ 10 ന് ഹിന്ദുഐക്യവേദി മുനിസിപ്പല്‍ സമതി ജനറല്‍ സെക്രട്ടറി ദേവിദാസ് ഉദ്ഘാടനം ചെയ്യും. റിട്ട.പ്രൊഫ.കൃഷ്ണകുമാര്‍ (ഗവ.സംസ്കൃത കോളേജ്, തൃപ്പൂണിത്തുറ) രാമായണ സന്ദേശം നല്‍കും. കെ.സരോജം(റിട്ട.ഡിഇഒ) അദ്ധ്യക്ഷത വഹിക്കും.
ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണം ഇന്ന് തുടങ്ങും. ഇതോടനുബന്ധിച്ച് വിവിധ പൂജകളും എല്ലാ ശനിയാഴ്ച്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഭാഷണവും നടക്കും. 18ന് രാവിലെ 8.30നും 9നും മദ്ധ്യേ വെള്ളിയില്‍ തീര്‍ത്ത ഭഗവാന്റെ ഗോളക സമര്‍പ്പണവും നടക്കും.
കൊച്ചി: ഇടപ്പള്ളി അമൃതവിദ്യാലയത്തില്‍ ഇന്ന് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരി ‘രാമായണസുധ’ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂളുകള്‍ (സിബിഎസ്ഇ/സ്റ്റേറ്റ്) 04842801767, 04842801181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: