കൊച്ചി: സാംസങ്ങ് ഇലക്ട്രോണിക്സ് ‘ജെ’ സീരീസിലുള്ള രണ്ട് പുതിയ 4ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിച്ചു. ഗാലക്സി ജെ5, ഗാലക്സി ജെ7 എന്നീ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടെ 4ജി സൗകര്യമുള്ള പത്ത് സ്മാര്‍ട്ട്ഫോണുകളാണ് സാംസങ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 11,999 രൂപയും, 14,999 രൂപയും വില വരുന്ന ഗാലക്സി ജെ5, ഗാലക്സി ജെ7 ഫോണുകള്‍ ജൂലൈ 23 വരെ ഫഌപ്കാര്‍ട്ടിലൂടെ പ്രീബുക്ക് ചെയ്യാം.
സാംസങ്ങിന്റെ മറ്റു ഗാലക്സി ഫോണുകളുടെ സവിശേഷതകളായ അള്‍ട്രാ സേവിങ്ങ് മോഡ്, ഈസീ മോഡ്, 14 പ്രാദേശിക ഭാഷകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഗാലക്സി ജെ5, ജെ7 ഫോണുകള്‍ ലൈറ്റ് വെയ്റ്റും, സിഎംഎഫ് കോട്ടിങ്ങോടു കൂടിയതുമാണ്. 13എംപി എഎഫ്് പ്രൈമറി ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമുള്ള ഗാലക്സി ജെ5, ജെ7 ഫോണുകള്‍ വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.
മള്‍ട്ടി പ്ലെയര്‍ ഗെയിംമിന് വേണ്ടി രൂപകല്പന ചെയ്ത ഗാലക്സി ജെ5 ഫോണില്‍ 64 ബിറ്റ് ക്വാഡ്കോര്‍ പ്രോസസ്സറും ജെ7 ല്‍ 64 ബിറ്റ് ഒക്റ്റാകോര്‍ പ്രോസസ്സറുമാണ് ഉപയോഗിച്ചിട്ടുള്ളത്. 1.5 ജിബിയാണ് ഇരുഫോണുകളുടേയും റാം. ഗെയിംലോഫ്റ്റ് എന്ന ഗെയിംമിംഗ് കമ്പനിയുമായി സഹകരിച്ച് 3200 രൂപയുടെ ഫ്രീ ഇന്‍ ഗെയിം ക്രഡിറ്റും പുതിയ ഗാലക്സി ജെ5, ജെ7 സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കായി സാംസങ്ങ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: