ന്യൂദല്‍ഹി: അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അംഗന്‍വാടികളിലെ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും എല്‍ഐസിക്ക് നല്‍കേണ്ട വാര്ഷികപ്രീമിയമായ 80 രൂപ രണ്ട് വര്‍ഷത്തേക്ക് ഇളവ് ചെയ്തു. ഇക്കൊല്ലം ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് ഈ ആനുകൂല്യം.
ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വാഭാവിക മരണത്തിന് 30,000 രൂപയും അപകട മരണത്തിന് 75,000 രൂപയും, അപകടത്തില്‍ സ്ഥിരമോ, ഭാഗികമോ ആയ അംഗവൈകല്യമോ സംഭവിച്ചാല്‍ 37,500 രൂപയും നഷ്ടപരിഹാരം ലഭിക്കും. വിവിധതരം കാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് 20,000 രൂപ വരെ സഹായധനം ലഭിക്കും.
അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും 9 മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് (ഐറ്റിഐ കോഴ്സുകള്‍ ഉള്‍പ്പെടെ) മൂന്നുമാസക്കാലത്തേക്ക് മൂന്നൂറു രൂപ നിരക്കില്‍ സൗജന്യ സ്കോളര്‍ഷിപ്പും ലഭിക്കും. പരമാവധി രണ്ട് കുട്ടികള്‍ക്ക് വരെയാണ് ആനുകൂല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: