ന്യൂദല്‍ഹി: ജാതിക്കയുടെ സത്ത് കലര്‍ന്ന മൗത്ത്‌വാഷിന്റെ ഫോര്‍മുല പേറ്റന്റ് ചെയ്യാന്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്നരംഗത്തെ ഭീമനായ കോള്‍ഗേറ്റ് പാമോലീന്‍ നടത്തിയ ശ്രമം ഭാരതം പരാജയപ്പെടുത്തി. കേന്ദ്ര ശാസ്ത്രസാങ്കേതിക സമിതി(സിഎസ്‌ഐആര്‍)ക്കു കീഴിലുള്ള പരമ്പരാഗത വിജ്ഞാനീയ ഡിജിറ്റല്‍ ലൈബ്രറി സമര്‍പ്പിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണിത്.
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജാതിക്കയുടെ സത്ത് വായിലുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ ഉപയോഗിച്ചു വന്നതായി പുരാതന ഗ്രന്ഥങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഭാരതം സമര്‍പ്പിച്ചു.
ഇതിനുപുറമേ, കോള്‍ഗേറ്റ് പാമോലീവ് ഉന്നയിച്ച അവകാശങ്ങള്‍ ഖണ്ഡിക്കാന്‍ മൂന്നാം കക്ഷിയുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയിരുന്നു. അതിനിടെ, സിഎസ്‌ഐആറിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ പേറ്റന്റിനായി നല്‍കിയ അപേക്ഷയില്‍ രാജ്യത്തിനകത്ത് ഒരെണ്ണത്തിനും വിദേശത്ത് 14 എണ്ണത്തിനും അനുമതി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: