തിരുവനന്തപുരം: കേരളത്തിന്റെ കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ശക്തിപ്പെടുത്താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് ഈ വര്‍ഷം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ കരകൗശല മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അപര്യാപ്തമായ വേതനവും, വരുമാനവും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും കാരണം ഈ മേഖല അന്യം നിന്നു പോവുകയാണ്. വിനോദസഞ്ചാരത്തിന്റെ അനുബന്ധമായി വ്യാപാരമേള സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റിവലാണ് 9-ാമത്തെ സീസണിനോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
മികച്ച അഞ്ച് സൃഷ്ടികള്‍ സംസ്ഥാനതല അവാര്‍ഡിനും ജില്ലയില്‍ നിന്ന് രണ്ടു വീതം സൃഷ്ടികള്‍ ജില്ലാ അവാര്‍ഡിനുമായി പരിഗണിക്കും. സംസ്ഥാനതല അവാര്‍ഡിന് 10,000 രൂപ വീതവും ജില്ലാ അവാര്‍ഡിന് 5,000 രൂപ വീതവുമുള്ള ക്യാഷ് അവാര്‍ഡിനു പുറമെ പ്രശസ്തി പത്രവും നല്‍കും. അവാര്ഡിനര്ഹരാകുന്നവരെ പൊതു വേദിയില്‍ ആദരിക്കും.
സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി സൃഷ്ടികള്‍ ക്ഷണിക്കുകയും ഡിസംബറില്‍ അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്യും. അവാര്‍ഡിനായി സൃഷ്ടികള്‍ നല്‍കാനുള്ള മാനദണ്ഡം www.grandkeralashopping.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ജി കെ എസ് എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ (കേരള ഹാന്റി ക്രാഫ്റ്റ് ഡവലപ്മെന്റ് കോര്പറേഷന്), അസിസ്റ്റന്റ് ഡയറക്ടര്‍ (ഹാന്റി ക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷന്), ഡയറക്ടര്‍ കെ.എസ്.ഐ.ഡി. കെ.കെ മാരാര്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജി കെ എസ് എഫ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണ്ണായ സമിതിയാണ് സൃഷ്ടികള്‍ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: