കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിലെ 14 ശതമാനം പേരും ഗൗരവമായ ഉദര പ്രശ്നങ്ങള്‍ നേരിടുന്നതായി അബോട്ട് ഗട്ട് ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് കെയര്‍ കമ്പനിയായ അബോട്ട് ഐ.പി.എസ്.ഒ.എസുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്. ഇതിന്റെ ഭാഗമായി 3500 ല്‍ ഏറെ വ്യക്തികളോട് കഠിനമായ മലബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 1015 പേരും കഠിനമായ മലബന്ധം അനുഭവിക്കുന്നവരാണെന്നാണു കണ്ടെത്തിയത്. ആഗോള ശരാശരിയായ പത്തു ശതമാനത്തേക്കാള്‍ കൂടുതലാണിത്.
മാംസാഹാരം കഴിക്കുന്നവര്‍, ജങ് ഫുഡ് കഴിക്കുന്നവര്‍, കുറച്ചു മാത്രം വെള്ളം കുടിക്കുന്നവര്‍ തുടങ്ങിയവരില്‍ ഈ പ്രശ്നങ്ങള്‍ കൂടുതലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: