തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സാരഥിയുമായ എം.എ. യൂസഫലിയെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) ഡിറക്ടറായി നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ കിയാല്‍ ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് യൂസഫലിയെ ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചത്. 6 ശതമാനം ഓഹരി പങ്കാളിത്തമാണ് യൂസഫലിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലുള്ളത്.
എയര്‍ ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ബോര്‍ഡംഗം, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സ്ഥാപക ഡയറക്ടര്‍ബോര്‍ഡംഗം (100% ഓഹരി) എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച യൂസഫലിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം കണ്ണൂര്‍ വിമാനത്താവളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഡയറക്ടര്‍ബോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ സ്വന്തം ബാങ്കുകളായ ഫെഡറല്‍ ബാങ്ക് (4.97%), കാത്തലിക് സിറിയന്‍ ബാങ്ക് (4.98%), ധനലക്ഷ്മി ബാങ്ക് (4.90%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.7%) എന്നിവയിലും യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: